പ്രശ്‌ന പരിഹാരത്തിനെത്തിയ എസ്ഐയ്‌ക്ക് ക്രൂരമർദനം; ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ

By ETV Bharat Kerala Team

Published : Feb 22, 2024, 6:34 PM IST

thumbnail

കോട്ടയം: കോട്ടയത്ത് എസ്ഐയെ ക്രൂരമായി മർദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷിനാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനമേറ്റത്. കോട്ടയം ഉഴവൂരിൽ ഓട്ടോ തൊഴിലാളികളും വിദ്യാർഥികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ ചെവിയുടെ ഡയഫ്രം പൊട്ടിയ സബ് ഇൻസ്പെക്‌ടർ ചികിത്സയിലാണ്. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു ഓട്ടോ തൊഴിലാളികളും വിദ്യാർഥികളും തമ്മിൽ ഉഴവൂരിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തെക്കുറിച്ച് വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ എസ്ഐ കെ വി സന്തോഷിനും മറ്റൊരു ഉദ്യോഗസ്ഥനും നേരെ ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഒരാൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിദ്യാർഥികളും ഓട്ടോ തൊഴിലാളികൾക്കും ഇടയിൽ നടന്ന സംഘർഷത്തിൽ ഒരു വിദ്യാർഥിയെ ഓട്ടോ തൊഴിലാളി മർദിച്ചു എന്നാരോപിച്ചായിരുന്നു സംഘർഷം. ഈ ഓട്ടോ തൊഴിലാളിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് അസഭ്യം പറഞ്ഞുകൊണ്ടാണ് എസ്ഐയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബ്ലോക്ക് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.