ഓപ്പറേഷന്‍ സുതാര്യത; നിലമ്പൂർ വില്ലേജ് ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്

By ETV Bharat Kerala Team

Published : Feb 21, 2024, 9:23 PM IST

thumbnail

മലപ്പുറം: നിലമ്പൂർ വില്ലേജ് ഓഫീസിൽ മലപ്പുറം വിജിലൻസ് പരിശോധന. മലപ്പുറം വിജിലൻസ് സി ഐ.ജ്യോതിന്ദ്രകുമാറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ സംവിധാനം അട്ടിമറിക്കുന്നു എന്ന രഹസ്യ വിവരത്തിൻ്റെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് സി ഐ അറിയിച്ചു. ജില്ലയിൽ ഡിസ്ട്രിക്റ്റ് പോർട്ടൽ അട്ടിമറിച്ചുവെന്ന് ഏറ്റവും കൂടുതൽ പരാതികൾ നിലനിൽക്കുന്ന വില്ലേജുകളിൽ ഒന്നാണ് നിലമ്പൂർ വില്ലേജ്. ഇതിനാലാണ് വിജിലൻസ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരം നീണ്ടുനിന്നു. ഓപ്പറേഷന്‍ സുതാര്യത എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തി വരുകയാണ് (Operational Transparency; Vigilance Inspection At Village Offices). ഓണ്‍ലൈനായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയ ഇ - ഡിസ്ട്രിക്‌ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന. തിരുവനന്തപുരത്ത് 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 7 വില്ലേജ് ഓഫീസുകള്‍ വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 6 വില്ലേജ് ഓഫിസകള്‍ വിതവും പരിശോധന നടത്തും. ആലപ്പുഴ, വയനാട് ജില്ലകളില്‍ 4 വില്ലേജ് ഓഫീസുകള്‍ വീതവും പത്തനംതിട്ടയിലെ 5 വില്ലേജ് ഓഫീസുകളിലും കാസര്‍ഗോഡ് 3 വില്ലേജ് ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടന്നത് . സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് യൂണിറ്റുകളും മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു വരികയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.