നിലമ്പൂരിൽ കാട്ടുപോത്ത് വേട്ട; നാല് പേർ അറസ്റ്റിൽ

By ETV Bharat Kerala Team

Published : Feb 21, 2024, 9:15 PM IST

thumbnail

മലപ്പുറം: കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ നാല് പേരെ നിലമ്പൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു ( Four accused arrested in Nilambur Bison hunting). കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇരുൾ കുന്ന് ഭാഗത്ത് നിന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. മുരളീധരൻ, സുനീർ പത്തൂരാൻ, ഷിജു, ബാലകൃഷ്‌ണൻ എന്ന മാനു എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസക്കാലമായി വനം വകുപ്പ് കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നിലമ്പൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെജി അൻവറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന് ലഭിച്ച രഹസ്യ വിവരത്തെ തടുർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാട്ടുപ്പോത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നു. ഒരു മാസം മുന്‍പ് ഇരൂള്‍ കുന്ന് വനമേഖലയിലാണ് പ്രതികൾ ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തെ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.