കെ പി സി സി അധ്യക്ഷൻ കെ സുരേന്ദ്രൻ എന്ന് ആന്‍റോ ആന്‍റണി എംപി;അബദ്ധം തിരുത്തിച്ച് അണികൾ

By ETV Bharat Kerala Team

Published : Feb 24, 2024, 10:51 PM IST

thumbnail

പത്തനംതിട്ട:ആലപ്പുഴയില്‍ സമരാഗ്നിയിൽ വാർത്ത സമ്മേളനത്തിനിടെയുണ്ടായ നാണക്കേട് മാറും മുൻപ് പത്തനംതിട്ടയിലും നാക്കുപിഴ.സമരാഗ്നി ആലപ്പുഴയിൽ നിന്ന് പത്തനംതിട്ടയിൽ എത്തിയപ്പോൾ (kpcc)നടന്ന സ്വീകരണ യോഗത്തിൽ ആന്‍റോ ആന്‍റണി പ്രസംഗിക്കാൻ തുടങ്ങുമ്പോഴാണ് സമരാഗ്നിയുടെ നായകൻ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ എന്നു പറഞ്ഞത്. ഉടൻ സദസിലുള്ള അണികൾ അബദ്ധം പറ്റിയത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. തുടർന്ന് ആന്‍റോ(Anto Antony) തിരുത്തുകയായിരുന്നു. ആലപ്പുഴയിലെ ക്ഷീണം മാറും മുൻപാണ് പത്തനംതിട്ടയിലും നാക്കു പിഴ ഉണ്ടായത്. എതിർ പാർട്ടിക്കാർ സമൂഹ മാധ്യമങ്ങളിൽ ഇത് ആഘോഷമാക്കിയിട്ടുണ്ട്(k surendran). അത സമയം ആലപ്പുഴയില്‍ കെ സുധാകരന്‍ സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു. കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അവര്‍ എതിരാളികളെയും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെയുമൊക്കെ കൊല്ലും. കൊന്നതിനുശേഷം തള്ളിപ്പറയുന്നതും അത് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ് സി.പി.എം ശൈലി. കുത്തനന്തന്‍റെ മരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. എല്ലാം വിളിച്ച് പറയുമെന്ന് പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തന്‍ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് കെ സുധാകരന്‍ ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.