'അഭ്യന്തര ടൂറിസ്റ്റുകളില്‍ 100 ല്‍ ആറ് പേർ മാത്രമാണ് മലബാറിലേക്ക് വരുന്നത്'; നിയമസഭയിൽ പിഎ മുഹമ്മദ് റിയാസ്

author img

By ETV Bharat Kerala Team

Published : Feb 15, 2024, 8:15 PM IST

Updated : Feb 15, 2024, 10:50 PM IST

P A Muhammad Riyas  Malabar Tourism  Kerala assembly session  പി എ മുഹമ്മദ് റിയാസ്  മലബാർ ടൂറിസം

മാര്‍ക്കറ്റിങ്ങിലൂടെയും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലുടെയും മലബാര്‍ മേഖലയിലെ ടൂറിസം വികസനം സാധ്യമാക്കാമെന്ന് പി എ മുഹമ്മദ് റിയാസ്.

പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അഭ്യന്തര ടൂറിസ്റ്റുകളില്‍ 100 ല്‍ ആറ് പേർ മാത്രമാണ് മലബാറിലേക്ക് വരുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammad Riyas). നിയമസഭയില്‍ മലബാര്‍ മേഖലയിലെ ടൂറിസം (Malabar Tourism) വികസനം സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്നിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രശ്‌നം ഗൗരവമായി കാണുന്നുവെന്നും മാര്‍ക്കറ്റിങ്ങിലൂടെയും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലുടെയും ഇതിനുള്ള പരിഹാര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍റെ ചലഞ്ച് ബേസ്‌ഡ് ഡെസ്റ്റിനേഷന്‍ സ്‌കീമില്‍ മലബാര്‍ മേഖലയിലെ വിവിധ മേഖലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തലശ്ശേരി (സ്‌പിരിച്ചല്‍), പിണറായി കല്‍പ്പാത്തി (ഹെറിറ്റേജ് കള്‍ചര്‍), കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലായി മാന്‍ഗ്രോവ് ഇക്കോ ടൂറിസം പ്രോജക്‌ട്, പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ കമ്മ്യൂണിറ്റി ബേസ്‌ഡ് ഇക്കോ ടൂറിസം എന്നിവയും മലബാറിലെ പ്രധാന നദികളെ കോര്‍ത്തിണക്കി മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയും നടപ്പിലാക്കും. കൂടാതെ, സിബിഎല്ലിന്‍റെ ഭാഗമായ വള്ളംകളി കൂടുതല്‍ ജില്ലകളിലെ വ്യാപിപ്പിക്കുന്നതിനുള്ള പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Last Updated :Feb 15, 2024, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.