ETV Bharat / state

വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞു വീണ് മരിച്ചു - Voter died after collapsing

author img

By ETV Bharat Kerala Team

Published : Apr 26, 2024, 10:25 PM IST

VOTER DIED COLLAPSING PERAMANGALAM  LOK SABHA ELECTION 2024  വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  വോട്ടര്‍ മരണം
Voter died after collapsing infront of booth gate in Thrissur Peramangalam

വോട്ട് ചെയ്യാനായി ബൂത്തിന് മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങി നടക്കവേയാണ് കുഴഞ്ഞ് വീണത്.

പേരാമംഗലം : വോട്ട് ചെയ്യാനെത്തിയ ആൾ പോളിങ് ബൂത്തില്‍ എത്തുന്നതിന് മുൻപ് കുഴഞ്ഞു വീണ് മരിച്ചു. പേരാമംഗലം സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പേരാമംഗലം പുത്തൻ വീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്. വോട്ട് ചെയ്യാനായി ബൂത്തിൻ്റെ ഗെയ്റ്റിന് മുൻവശം ഓട്ടോയിൽ വന്നിറങ്ങിയതായിരുന്നു നാരാണായണന്‍.തുടര്‍ന്ന് ബൂത്തിലേക്ക് നടക്കവേ ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read : കുറ്റിച്ചിറയിൽ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു - Booth Agent Died After Collapsing

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.