വിസിമാരുടെ ഹിയറിങ് പൂര്‍ത്തിയായി, ഓപ്പണ്‍ സര്‍വകലാശാല വിസി രാജിവച്ചു, സ്വീകരിക്കാതെ ഗവര്‍ണര്‍

author img

By ETV Bharat Kerala Team

Published : Feb 24, 2024, 5:42 PM IST

Updated : Feb 24, 2024, 10:57 PM IST

Universities  Vice chancellors  Raj bhavan  വിസിമാരുടെ ഹിയറിങ്  ഓപ്പണ്‍ സര്‍വകലാശാല

വൈസ്‌ചാന്‍സലര്‍മാര്‍ക്ക് യോഗ്യതയില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ ഇവരുടെ വാദം കേട്ട് ഗവര്‍ണറും സംഘവും. ഇതിനിടെ ഓപ്പണ്‍ സര്‍വകലാശാല വിസി ഹാജരായില്ല. മറിച്ച് രാജിക്കത്ത് നല്‍കി. എന്നാല്‍ ഇദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചിട്ടില്ല.

തിരുവനന്തപുരം: ചട്ടവിരുദ്ധ നിയമനമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ നല്‌കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് പൂര്‍ത്തിയായി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ് നേരിട്ട് ഹാജരായി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ ജയരാജിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഹാജരായി(Universities).

സംസ്‌കൃത വിസി ഡോ ടി.കെ.നാരായണന് പകരക്കാരനായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഓണ്‍ലൈനായി ഹാജരായി. ഓപ്പണ്‍ സര്‍വകലാശാല വിസി ഡോ മുബാറക് പാഷ ഹാജരായില്ല. അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. എന്നാല്‍ ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ല(Vice chancellors).

ഇന്ന് രാവിലെ 11 മണി മുതല്‍ രാജ്ഭവനിലായിരുന്നു ഹിയറിങ് നടന്നത്. ഗവര്‍ണറെ കൂടാതെ യൂജിസി ജോയിന്‍റ് സെക്രട്ടറി, യുജിസി സ്റ്റാന്‍ഡിങ് കൗണ്‍സല്‍, ഗവര്‍ണറുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍, രാജ്ഭവന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഹീയറിങ്ങില്‍ പങ്കെടുത്തു(Raj bhavan).

സാങ്കേതിക സര്‍വ്വകലാശാല വിസി സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പുറത്തായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ 11 വിസി മാര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നടപടികള്‍ കോടതി തടഞ്ഞിരുന്നു. അതിന് ശേഷം ഏഴു വിസി മാര്‍ കോടതിവിധിയിലൂടെയും കാലാവധി പൂര്‍ത്തിയായും വിരമിച്ചു. ബാക്കിയുള്ള നാലു പേരാണ് ഇപ്പോള്‍ വിസി മാരായി തുടരുന്നത്. അവരുടെ ഹിയറിങ് ആണ് ഇന്ന് ഗവര്‍ണര്‍ നടത്തിയത്.

കാലിക്കറ്റ് വിസി നിയമനത്തിന്‍റെ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തു, സംസ്‌കൃതയില്‍ പാനലിന് പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചു, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ യുജിസി പ്രതിനിധികൂടാതെ ആദ്യ വിസി എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചു എന്നിവയാണ് നിയമനം അയോഗ്യമാക്കാനുള്ള കാരണമായി നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്‌.

Also read: Criminal Case Accused To University Syndicate: സർവകലാശാല സിൻഡിക്കേറ്റിലേക്ക് മന്ത്രി നിർദേശിച്ചത് ക്രിമിനലുകളെ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Last Updated :Feb 24, 2024, 10:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.