ETV Bharat / state

ചൂടേറ്റ് തളരില്ല, ഡബിൾ ഹാപ്പിയാണ് ഈ മൃഗശാലയിലെ പക്ഷിമൃഗാദികൾ

author img

By ETV Bharat Kerala Team

Published : Feb 24, 2024, 5:55 PM IST

Updated : Feb 24, 2024, 7:28 PM IST

കനത്ത ചൂടിൽ കേരളം ചുട്ടുപൊള്ളുമ്പോഴും തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികൾക്ക് വേനൽച്ചൂടിൻ്റെ ആഘാതം തെല്ലുമില്ല

Thiruvananthapuram zoo  summer heat in kerala  തിരുവനന്തപുരം മൃഗശാല  വേനൽ ചൂട്  sun burn
Thiruvananthapuram zoo
ഹാപ്പിയാണ് മൃഗശാലയിലെ പക്ഷിമൃഗാദികൾ

തിരുവനന്തപുരം: ഇത് കൊഹിമ, ആൺ ഹിമാലയൻ കരടിയാണ്. വേനൽ ചൂടിൻ്റെ കാഠിന്യം ശമിപ്പിക്കാൻ രാവിലെ കുളി കഴിഞ്ഞ് ആഹാരം കാത്തുള്ള നിൽപ്പാണിത്. കൊഹിമയെ കൂടാതെ ദിമാപൂർ എന്ന പെൺ ഹിമാലയൻ കരടിയും മൃഗശാലയിലുണ്ട് (Thiruvananthapuram zoo).

വേനൽ ചൂട് കാരണം രണ്ടുനേരം ഇവയെ കുളിപ്പിക്കും. ഇതിനായി കൂടിനകത്ത് കുളവും സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് 3 കിലോ തണ്ണിമത്തൻ വെള്ളവും ചേർത്ത് ഐസാക്കി നൽകും. കൂടാതെ രാവിലെ 10.30 ന് പതിവ് ആഹാരമായ 150 ഗ്രാം ഏത്തപ്പഴം, 400 ഗ്രാം മുന്തിരി, ഒന്നരക്കിലോ തണ്ണിമത്തൻ, ഒരു കിലോ ഗ്രാം സാലഡ് വെള്ളരി, 50 ഗ്രാം ആപ്പിൾ, പേരയ്‌ക്ക, 750 ഗ്രാം മത്തനും 11.45ന് അര കിലോ ചോറ്, 100 ഗ്രാം തേൻ, 2 മുട്ട, 100 ഗ്രാം ബ്രെഡ്‌, 150 ഗ്രാം ഏത്തപ്പഴം, 40 ഗ്രാം നിലക്കടല എന്നിവയും നൽകും. പന്നിക്കരടികളായ ബബലുവിനും സിബലുവിനും ഇപ്രകാരണം ആഹാരം.

വെള്ള കടുവയാണ് ശ്രാവൺ. 6 വയസ് പ്രായമുണ്ട് ഈ കടുവയ്‌ക്ക്. ചൂട് കൂടുതലായതിനാൽ കുളിക്കാൻ നല്ല ഇഷ്‌ടമാണ്. രാവിലെയും ഉച്ചയ്‌ക്കുമാണ് കടുവകളെ കുളിപ്പിക്കുക.

കൂടിനകത്ത് ഇതിനായി ഷവറും സ്ഥാപിച്ചു. ചൂട് കൂടുന്നതിനനുസരിച്ച് ഇവ പ്രവർത്തിപ്പിക്കും. കുളി കഴിഞ്ഞ് 12 മണിക്കാണ് ഇവർക്ക് ആഹാരം നൽകുന്നത്.

ശ്രാവണിന് 9 കിലോ ബീഫും മലറിന് 4 കിലോയും ബംഗാൾ കടുവകളായ മനുവിനും രാഹുലിനും 8 കിലോ വീതവും നൽകും. തിങ്കളാഴ്‌ച ഇവർക്ക് ഭക്ഷണം നൽകില്ല. അതേസമയം കൂട്ടത്തിൽ കോളടിച്ചത് അനാക്കോണ്ടയ്‌ക്കും രാജവെമ്പാലയ്‌ക്കും ആണ്.

ഇവയുടെ കൂടുകളിൽ എസിയും ഫാനും സ്ഥാപിച്ചിട്ടുണ്ട്. താപനില നിരന്തരം നിരീക്ഷിക്കുകയും ആവശ്യാനുസരണം എസി പ്രവർത്തിക്കുകയും ചെയ്യും. ഇവയുടെ കൂട്ടിൽ വലിയ കുളവും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് അനാക്കോണ്ടകളും മൂന്ന് രാജവെമ്പാലകളും മൂന്ന് റെറ്റിക്കുലേറ്റഡ് പൈത്തണുകളും മൃഗശാലയിലുണ്ട്. മറ്റു പാമ്പുകളുടെ കൂടുകളിൽ ചട്ടിയിൽ വെള്ളം നിറച്ചു വയ്‌ക്കും.

മക്കാവു, എലക്‌ടസ് പാരറ്റ്, സൺ കൊനൂർ, പച്ച ചിറകുള്ള മക്കാവൂ, ആഫ്രിക്കൻ ചാര തത്ത എന്നീ ഇനത്തിൽപ്പെട്ട തത്തകൾക്ക് പഴവർഗങ്ങളാണ് കൂടുതലായി നൽകുന്നത്. കൂടിനുള്ളിലെ പുല്ല് നനച്ചിടും. കൂടിനുള്ളിൽ എപ്പോഴും വെള്ളവും കരുതും. പകുതി വീതം ആപ്പിൾ, പേരയ്ക്ക, ഏത്തൻപഴം, രസകദളിപ്പഴം, മാതളം, പപ്പായ, ഒരു കഷണം തണ്ണിമത്തൻ, സൂര്യകാന്തി വിത്ത് എന്നിവ ഇവയ്‌ക്ക് രാവിലെ പത്തരയോടെ നൽകും.

മാൻ, കൃഷ്‌ണമൃഗം, നീലക്കാള എന്നിവയുടെ കൂടുകളിലും കുളം സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാ മൃഗങ്ങളുടെയും കൂടുകളിൽ ഫാനുകളും സജ്ജമാക്കിയിട്ടുണ്ട്. കനത്ത ചൂടിൽ കേരളം ചുട്ടുപൊള്ളുമ്പോഴും മൃഗശാലയിലെ പക്ഷിമൃഗാദികൾക്ക് വേനൽ ചൂടിൻ്റെ ആഘാതം തെല്ലുമില്ല. അവർ ഡബിൾ ഹാപ്പിയാണ്.

Last Updated : Feb 24, 2024, 7:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.