ETV Bharat / state

'തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ തീർച്ചയായും വിജയിക്കും': ജി സുരേഷ് കുമാർ - Kerala Lok Sabha Election 2024

author img

By ETV Bharat Kerala Team

Published : Apr 26, 2024, 2:10 PM IST

SURESH KUMAR ABOUT ELECTION  THIRUVANANTHAPURAM CONSTITUENCY  LOK SABHA ELECTION 2024  URESH KUMAR AND MENAKA CAST VOTES
Suresh Kumar And Menaka Suresh Kumar Cast Their Votes

LOK SABHA ELECTION 2024 | തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും താമര വിരിയുമെന്ന് നിർമാതാവ് സുരേഷ് കുമാർ

സുരേഷ് കുമാറും മേനകാ സുരേഷ്‌കുമാറും വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: ചലചിത്ര നിർമാതാവ് ജി സുരേഷ് കുമാറും ഭാര്യ മേനകാ സുരേഷ് കുമാറും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും താമര വിരിയുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് കുമാർ പറഞ്ഞു.

തിരുവനന്തപുരത്ത് എഴുപത്തി അഞ്ച് ശതമാനത്തോളം പോളിങ് രേഖപ്പെടുത്തണമെന്നാണ് ആഗ്രഹമെെന്ന് സുരേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗം ചൂടായി നിൽക്കുകയാണ്. രാജീവ് ചന്ദ്രശേഖർ തീർച്ചയായും വിജയിക്കും. തിരുവനന്തപുരത്ത് പതിനഞ്ച് വർഷമായി ഒന്നും ചെയ്യാത്ത ആളിൽ നിന്നും മാറ്റം വേണമെന്നും സുരേഷ് കുമാർ പറഞ്ഞു.

മൂത്ത മകൾക്കൊപ്പമാണ് ഇരുവരും എത്തിയത്. ഇളയമകളും സിനിമാ താരവുമായ കീർത്തി സുരേഷ് സിനിമാ തിരക്ക് കാരണം വോട്ട് ചെയ്യുന്നില്ലെന്ന് മേനക സുരേഷ് പറഞ്ഞു.

Also Read : 'എല്ലാ സീറ്റിലും എൽഡിഎഫ് തകരും'; ബിജെപി തകർന്ന് തരിപ്പണമാകുമെന്നും എ കെ ആന്‍റണി - Kerala Lok Sabha Election 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.