ETV Bharat / state

കാസര്‍കോട് 5 പോളിങ് ബൂത്തുകള്‍ സ്ത്രീകള്‍ നിയന്ത്രിക്കും; ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് ബൂത്തുകള്‍ - Special Polling stations Kasaragod

author img

By ETV Bharat Kerala Team

Published : Apr 25, 2024, 9:43 PM IST

POLING STATION  5 WOMEN CONTROLLED POLLING STATIONS  DIFFERENTLY ABLED  FIVE ASSEMBLY CONSTITUENCIES
SPECIAL POLLING STATIONS KASARAGOD

കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതം സജ്ജമാക്കിയിട്ടുണ്ട്. യുവാക്കള്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.

കാസർകോട്: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്‌റ്റേഷനുകള്‍ . മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 150- ഹോളി ഫാമിലി എയ്‌ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പള, കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 138- കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ്, ഉദുമയില്‍ പോളിങ് സ്‌റ്റേഷന്‍ 148- ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കുണ്ടംകുഴി, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 20- മഹാകവി പി സ്‌മാരക ഗവ. വി എച്ച് എസ് എസ് വെള്ളിക്കോത്ത്, തൃക്കരിപ്പൂരില്‍ പോളിങ് സ്‌റ്റേഷന്‍ 45- ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചീമേനി നോര്‍ത്ത് എന്നിവയാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് സ്‌റ്റേഷനുകള്‍.

അഞ്ച് നിയോജക മണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് പോളിങ് സ്‌റ്റേഷന്‍ 23- എസ് എ ടി എച്ച് എസ് മഞ്ചേശ്വരം, കാസര്‍കോട് പോളിങ് സ്‌റ്റേഷന്‍ 13- സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 1, ഉദുമ മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 87- ജി ഡബ്ല്യു എല്‍ പി എസ് ബാര, കാഞ്ഞങ്ങാട് പോളിങ് സ്‌റ്റേഷന്‍ 166- ഗവ. എല്‍ പി സ്‌കൂള്‍ പടന്നക്കാട്, തൃക്കരിപ്പൂരില്‍ പോളിങ് സ്‌റ്റേഷന്‍ 123- ജി ഡബ്ല്യു യു പി എസ് കൊടക്കാട് എന്നിവയാണ് ജില്ലയിലെ മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍.

തനത് ബൂത്തുകളായി ജില്ലയില്‍ നാല് പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 63- വിദ്യാവര്‍ധക എ യു പി എസ് മീയപദവ്, കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 88- കമ്മ്യൂണിറ്റി ഹാള്‍ ഇന്ദുമൂലെ, ഉദുമ മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 77- ബളവന്തടുക്ക അങ്കണവാടി, മഞ്ചേശ്വരത്ത് പോളിങ് സ്‌റ്റേഷന്‍ 160- ഗവ.എല്‍ പി സ്‌കൂള്‍ മാടക്കാല്‍ എന്നിവയാണ് തനത് പോളിങ് സ്‌റ്റേഷനുകള്‍.

ഭിന്നശേഷിക്കാരായ ജീവനക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 115- ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെര്‍ക്കള, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 135- ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട് എന്നിവയാണ് പോളിങ് സ്‌റ്റേഷനുകള്‍.

യുവാക്കള്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്‌റ്റേഷനാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 165- ഗവ. വി എച്ച് എസ് എസ് മൊഗ്രാല്‍ ആണ് ജില്ലയിലെ ഏക യുവ പോളിങ് സ്‌റ്റേഷന്‍.

Also Read:തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിലേക്ക്; സംസ്ഥാനത്തെ ഏറ്റവും ദുർഘടമായ പോളിംഗ് ബൂത്തുകൾ ഉൾപ്പെടുന്ന മേഖല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.