ETV Bharat / state

ചിന്നക്കനാലിലെ കാട്ടാന ശല്യത്തിന് പരിഹാരം ; സൗണ്ട് സിസ്‌റ്റം അലാറം സംവിധാനവുമായി വനംവകുപ്പ് - Sound System Alarm

author img

By ETV Bharat Kerala Team

Published : Apr 10, 2024, 1:43 PM IST

WILD ELEPHANT ATTACK  കാട്ടാന ശല്യത്തിന് പരിഹാരം  SOUND SYSTEM ALARM  ഇടുക്കി
സൗണ്ട് സിസ്‌റ്റം അലാറം സംവിധാനവുമായി വനംവകുപ്പ്

ചിന്നക്കനാലിലെ കാട്ടാന ശല്യത്തിന് പരിഹാരവുമായി വനംവകുപ്പ്. കാട്ടാന ശല്യം തടയാൻ സൗണ്ട് സിസ്‌റ്റം അലാറം സംവിധാനം ഒരുക്കാനൊരുങ്ങി വനംവകുപ്പ് ഉദ്യോഗസ്ഥർ.

സൗണ്ട് സിസ്‌റ്റം അലാറം സംവിധാനവുമായി വനംവകുപ്പ്

ഇടുക്കി : ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ശല്യം തടയാൻ സൗണ്ട് സിസ്‌റ്റം അലാറം സംവിധാനം ഒരുക്കാനൊരുങ്ങി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന. കാട്ടാന ജനവാസ മേഖലയിലെത്തിയാൽ അപ്പോൾ തന്നെ മുന്നറിയിപ്പ് നൽകുന്ന രീതിയിലാണ് സൗണ്ട് സിസ്‌റ്റം അലാറം ക്രമീകരിക്കുക.

കാലങ്ങളോളം അരിക്കൊമ്പൻ ഭീതി വിതച്ചു. പിന്നീട് ചക്കക്കൊമ്പൻ, ശേഷം മുറിവാലൻ, അങ്ങനെ പേരുകൾ എത്ര മാറിയാലും ചിന്നക്കനാലുകാർക്ക് ആന ഭീതി ഒഴിഞ്ഞ കാലമില്ല. മേഖലയിലെ ഭൂപ്രകൃതി അനുസരിച്ച് കാട്ടാനകളെ തുരത്തുകയെന്നത് ശ്രമകരമാണ്. ഇതിന് തടയിടാനാണ് സൗണ്ട് സിസ്‌റ്റം അലാറം ഒരുക്കുന്നത്.

കേരള സ്‌റ്റേറ്റ് ഫോറസ്‌റ്റ് പ്രൊട്ടസ്‌റ്റീവ് സ്‌റ്റാഫ് ഓർഗനൈസേഷനാണ് ആശയത്തിന് പിന്നിൽ. സൗണ്ട് സിസ്‌റ്റം അലാറം സ്ഥാപിക്കുന്നത് മേഖലയിൽ നീരിക്ഷണം നടത്തുന്ന ആര്‍ആര്‍ടി സംഘത്തിനും പ്രയോജനമാകും. ഇതോടെ കാട്ടാന ശല്യത്തിന് അറുതിയാകുമെന്നാണ് ചിന്നക്കനാലുകാരുടെ പ്രതീക്ഷ.

ALSO READ : കാട്ടാന ശല്യം അതിരൂക്ഷം; ചിന്നക്കനാലിൽ സ്പെഷൽ ആർആർടി യൂണിറ്റ് പ്രവർത്തനം തുടങ്ങി - Special RRT Unit At Chinnakanal

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.