ETV Bharat / state

ഐസിയു പീഡനക്കേസ് : അതിജീവിത വീണ്ടും സമരത്തിലേക്ക് - rape case victim again on strike

author img

By ETV Bharat Kerala Team

Published : Apr 18, 2024, 1:44 PM IST

KOZHIKODE MEDICAL COLLEGE RAPE CASE  RAPE CASE VICTIM AGAIN ON STRIKE  ICU RAPE CASE  കോഴിക്കോട് ഐ സി യു പീഡനക്കേസ്
Kozhikode Medical College Rape Case; Victim Again On Strike

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിക്കും.

കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്‌ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ അതിജീവിതയുടെ സമരം ആരംഭിക്കും.

താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്‌ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് നല്‍കാൻ തയ്യാറായിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

Also Read: പീഡനപരാതി കൈകാര്യം ചെയ്‌തതില്‍ വീഴ്‌ച, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി

ഐസിയു പീഡനക്കേസ് : നഴ്‌സിങ് ഓഫീസർ പിബി അനിതയ്ക്ക്‌ വീണ്ടും സ്ഥലം മാറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.