ETV Bharat / state

വയനാട്ടിലെ വന്യജീവി ആക്രമണം; രാഹുല്‍ഗാന്ധി കണ്ണൂരിലെത്തി, നാളെ വയനാട്ടില്‍

author img

By ETV Bharat Kerala Team

Published : Feb 17, 2024, 10:51 PM IST

RAHUL  KANNUR  WAYANADU  വയനാട് എംപി രാഹുല്‍ ഗാന്ധി  വയനാട്ടിലെ വന്യജീവി ആക്രമണം
Rahul on kannur

വന്യജീവി ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തെ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശിക്കും. അല്‍പ്പം മുമ്പ് അദ്ദേഹം കണ്ണൂരിലെത്തി.

കണ്ണൂര്‍:വയനാട് പുല്‍പ്പള്ളിയില്‍ വന്യജീവി ആക്രമണത്തില്‍ മരണമുണ്ടായ സാഹചര്യത്തില്‍ സ്ഥലം എംപി കൂടിയായ രാഹുല്‍ ഗാന്ധി നാളെ കുടുംബത്തെ സന്ദര്‍ശിക്കും. വാരണാസിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് രാഹുല്‍ ദുരന്തത്തെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ തന്നെ യാത്ര നിര്‍ത്തി വച്ച് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു (Rahul on kannur). രാത്രി പത്ത് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ ഡിസിസി അധ്യക്ഷന്‍ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സ്വീകരിച്ചു. ഇന്ന് കണ്ണൂരില്‍ തങ്ങുന്ന രാഹുല്‍ നാളെ രാവിലെ തന്നെ വന്യജീവി ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും

also read: പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ നിയമ നടപടിക്കൊരുങ്ങി പൊലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം 4 കേസുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.