ETV Bharat / state

സിദ്ധാര്‍ഥിന്‍റെ മരണം : നടക്കുന്നത് എസ്എഫ്ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളെന്ന് വിഡി സതീശൻ

author img

By ETV Bharat Kerala Team

Published : Mar 1, 2024, 3:05 PM IST

Opposition Leader V D Satheesan  Student Suicide Hostel In Vythiri  V D Satheesan Against SFI  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ഹോസ്റ്റലിൽ വിദ്യാര്‍ഥിയുടെ ആത്മഹത്യ
Opposition Leader V D Satheesan Against SFI

വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തില്‍ എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിഡി സതീശൻ

നടക്കുന്നത് എസ്എഫ്ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളെന്ന് വിഡി സതീശൻ

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan Against SFI). കോളജിൽ നടന്ന കാര്യങ്ങൾ വ്യക്തമായിട്ടും പൊലീസ് എസ് എഫ് ഐ ക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹോസ്‌റ്റലിൽ നടന്ന പരസ്യ വിചാരണ അറിഞ്ഞില്ലെന്ന് പറയുന്ന കോളജ് അധികൃതരും കേസിൽ പ്രതികളാണ്.

ഇവരെ അന്വേഷണ വിധേയമായി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിർത്തണം. എങ്ങനെയാണ് എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും ഇത്തരത്തിൽ പെരുമാറുന്നത്. മുഖ്യമന്ത്രിയടക്കം ഈ അക്രമത്തിന് കൂട്ട് നിൽക്കുകയാണ്. ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പറയാൻ വിദ്യാർഥികൾ ഭയപ്പെടുകയാണ്. ഇത്തരം അക്രമങ്ങൾക്ക് എതിരെ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകള്‍ സമരം സംഘടിപ്പിക്കും. ക്രിമിനലുകളിൽ നിന്ന് ക്യാമ്പസുകളെ മോചിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ALSO READ : സിദ്ധാര്‍ഥന്‍ നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും കൊടുത്തില്ല; മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ്

ധീരജിന്‍റേതും സിദ്ധാർഥിന്‍റേതും രണ്ട് സംഭവങ്ങളാണ്. അത് താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. ധീരജിന്‍റെ കൊലപാതകം ക്യാമ്പസിന്‍റെ പുറത്തുനടന്ന സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷ പെൻഷൻ : ജനങ്ങളുടെ സാമൂഹ്യ സുരക്ഷ പെൻഷൻ നിലച്ചിട്ട് 7 മാസമായെന്ന് പ്രതിപക്ഷ നേതാവ്. പാവങ്ങളോട് സര്‍ക്കാര്‍ ക്രൂരത കാണിക്കരുത്. പട്ടിക ജാതി വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് : സുനിൽ കനുഗൊലുവിന്‍റെ റിപ്പോർട്ടിൻമേലുള്ള വാർത്ത തെറ്റാണെന്നും, അത്തരത്തില്‍ ഒരു റിപ്പോർട്ടും ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ മണ്ഡലങ്ങളെ കുറിച്ച് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.