ETV Bharat / state

വെള്ളിയാഴ്‌ച വോട്ടെടുപ്പ് വേണ്ട; തീയതി മാറ്റണമെന്ന് സമസ്‌ത, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

author img

By ETV Bharat Kerala Team

Published : Mar 18, 2024, 11:21 AM IST

Indian Union Muslim League  samastha  election commission of india  polls on Fridays
Indian Union Muslim League and samastha to urge EC to change dates for polls on Fridays

ജുമ്‌അ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്‌ടിക്കുമെന്ന് സമസ്‌ത.

വെള്ളിയാഴ്‌ചയിലെ വോട്ടെടുപ്പിനെതിരെ പരാതി; തീയതി മാറ്റണമെന്ന് സമസ്‌ത, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്‌ച ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തുന്നതിനെതിരെ പരാതിയുമായി മുസ്ലിം ലീഗും സമസ്‌തയും. വെള്ളിയാഴ്‌ചയിലെ പോളിം​ഗ് ഇസ്ലാം വിശ്വാസികൾക്ക് ജുമ്അ നിസ്ക്കാരത്തിന് അസൗകര്യം സൃഷ്‌ടിക്കുമെന്ന് പരാതി. തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്‌ത കത്തയച്ചു.

കേരളത്തിൽ ഏപ്രിൽ 26ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. എന്നാൽ 26ന് വെള്ളിയാഴ്‌ച വോട്ടെടുപ്പ് നടത്തുന്നതിന് എതിരെയാണ് ഇപ്പോൾ വ്യാപക പരാതിയുമായി മുസ്ലീം മത സംഘടനകളും, മുസ്ലീം ലീഗും രംഗത്തുവന്നിരിക്കുന്നത് (Indian Union Muslim League and samastha to urge EC to change dates for polls on Fridays).

വെള്ളിയാഴ്‌ചയിലെ പോളിം​ഗ് മുസ്ലീം വിശ്വാസികൾക്ക് അസൗകര്യം സൃഷ്‌ടിക്കുമെന്ന് ലീ​ഗ് സമസ്‌ത നേതൃത്വം വ്യക്തമാക്കി. ജുമാ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്‌ടിക്കുമെന്നും സമസ്‌ത പറഞ്ഞു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇവർ കത്തയക്കുകയും ചെയ്‌തു.

കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ.കെ. വിഭാഗം സമസ്‌തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിൽ അയച്ചു.

വെള്ളിയാഴ്‌ച പോളിംഗ് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്‌ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച് മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്‍റുമാരായ വിശ്വാസികൾക്കും, വെള്ളിയാഴ്‌ചയിലെ പോളിം​ഗ് അസൗകര്യം സൃഷ്‌ടിക്കുമെന്ന് മുസ്ലീം ലീ​ഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു (Loksabha Election 2024).

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്‌ചയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് നടക്കുന്നത്. 543 ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.