ETV Bharat / state

'പോളിങ് ശതമാനത്തിലുണ്ടായ കുറവ് ബാധിക്കുക യുഡിഎഫിനെ'; ഫലം എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന് വി മുരളീധരൻ - V Muraleedharan on Poll percentage

author img

By ETV Bharat Kerala Team

Published : Apr 26, 2024, 9:04 PM IST

POLLING PERCENTAGE OF KERALA  LOK SABHA ELECTION 2024  കേരളം പോളിങ് ശതമാനം  വി മുരളീധരന്‍
V Muraleedharan on shortage in Polling percentage on Kerala Lok Sabha Election 2024

കഴിഞ്ഞ തവണ ശബരിമല വിഷയങ്ങളുടെ പേരിൽ ഉണ്ടായ വർധനവ് അനുകൂലമായി മാറിയത് യുഡിഎഫിനാണ്. ഇത്തവണത്തേത് രാഷ്ട്രീയ വോട്ട് ആയിരിക്കുമെന്നും മുരളീധരൻ

വി മുരളീധരൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിലുണ്ടായ കുറവ് ബാധിക്കുക യുഡിഎഫിനെയെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ. കഴിഞ്ഞ തവണ ശബരിമല വിഷയങ്ങളുടെ പേരിൽ ഉണ്ടായ വർധനവ് അനുകൂലമായി മാറിയത് യുഡിഎഫിനാണ്. ഇത്തവണത്തേത് രാഷ്‌ട്രീയ വോട്ട് ആയിരിക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്‌ട്രീയ വോട്ട്, മാറ്റത്തിന് വേണ്ടിയുള്ള വോട്ട് ആകുമ്പോൾ പിണറായി വിജയനോടുള്ള അമർഷം മൂലം പിണറായി വിജയന്‍റെ ദേശീയ തലത്തിലുള്ള സഖ്യകക്ഷിയായ കോൺഗ്രസിന് വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ ഒരിക്കലും മുതിരില്ല. ആ അമർഷം വ്യക്തമാക്കേണ്ടത് എൻഡിഎയ്ക്ക് വോട്ട് ചെയ്‌തുകൊണ്ടാണെന്ന് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്.

ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലുടനീളം യാത്ര ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന അതേ വികാരമാണ് ഇന്നും ജനങ്ങൾക്കിടയിൽ നിന്ന് കിട്ടിയത്. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ്. അത് എൻഡിഎയ്ക്ക് അനുകൂലമായി വരുമെന്നും മുരളീധരൻ പറഞ്ഞു.

Also Read : ഇ പിയുമായുള്ള കൂടിക്കാഴ്‌ച തള്ളാതെ ജാവദേക്കർ: നേതാക്കളെ കണ്ടാൽ എന്താണ് പ്രശ്‌നമെന്ന് മറുചോദ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.