ETV Bharat / state

മോദി അനുകൂല തരംഗം കേരളത്തില്‍ ശക്തം; എം.ടി രമേശ്

author img

By ETV Bharat Kerala Team

Published : Feb 24, 2024, 6:31 PM IST

മൂന്നാം സീറ്റിന് വേണ്ടിയുള്ള ലീഗിൻ്റെ സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് കീഴടങ്ങുകയാണന്നും എം ടി ആരോപിച്ചു. വിവിധ ജില്ലകളില്‍ പല തരം ആളുകളുടെ വോട്ടുകളുണ്ടെന്ന കാര്യം ലീഗ് നേതൃത്വവും അവർക്ക്  കീഴടങ്ങുന്ന കോൺഗ്രസ് - സി പി  എം നേത്യത്വവും ഓർക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

MT Ramesh  BJP leader MT Ramesh about Kerala  എം ടി രമേശ്  ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളം  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
MT Ramesh

എം ടി രമേശ്

എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി വിരുദ്ധ പക്ഷത്തിന് പ്രതീക്ഷ നൽകുന്ന ഏക സംസ്ഥാനം കേരളമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കേരള പദയാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേട്ടമുണ്ടാക്കാൻ കഴിയുന്ന സംസ്ഥാനം കേരളമാണെന്ന് ഇന്ത്യാ മുന്നണി നേതാക്കൾക്കും അറിയാം. നരേന്ദ്രമോദി സർക്കാരിന്‍റെ വികസനത്തിന് അനുകൂലമായ ജനകീയ വികാരം കേരളത്തിലും ശക്തമാണെന്നും ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കുവാൻ പോകുന്നതെന്നും ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു.

മൂന്നാം സീറ്റിന് വേണ്ടിയുള്ള ലീഗിൻ്റെ സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് കീഴടങ്ങുകയാണന്നും അദ്ദേഹം ആരോപിച്ചു. അഞ്ചാം മന്ത്രി സ്ഥാനത്തിന് വേണ്ടി ലീഗ് നടത്തിയ ശ്രമങ്ങൾ എന്തായെന്ന് നമ്മൾ കണ്ടതാണ്.
കേരളത്തിലെ ലീഗിൻ്റെ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് പാർലമെൻ്റിൽ എത്താൻ കഴിയില്ല. ഈയൊരു സാഹചര്യത്തിലാണ് ലീഗ് മൂന്നാമതൊരു സീറ്റിന് വേണ്ടി ശ്രമിക്കുന്നത്. കോൺഗ്രസ് ഇവർക്ക് മുമ്പിൽ മുട്ടുമടക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഒരേ സമയം കോൺഗ്രസിനോടും, സി പി എമ്മിനോടും തങ്ങളുടെ സമ്മർദ്ദം ചെലുത്തുകയാണ്. ലീഗിനെ കൂടെ കൂട്ടിയാൽ കൊള്ളാമെന്നതാണ് സി പി എമ്മിൻ്റെയും ആഗ്രഹം. അങ്ങേയറ്റം നാണം കെട്ട രാഷ്ട്രീയ നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.സംഘടിത മതവോട്ടുകൾ കയ്യിലുണ്ടെന്ന ധാർഷ്ട്യത്താൽ മുസ്ലീം ലീഗ് കോൺഗ്രസിനോടും സി പി എമ്മിനോടും നടത്തുന്ന രാഷ്ട്രീയ വിലപേശൽ അപകടകരമാണ്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകൾ മാത്രമല്ല, മറ്റ് ജില്ലകളും മറ്റാളുകളും മറ്റ് വോട്ടുകളും ഉണ്ടെന്ന കാര്യം ലീഗ് നേതൃത്വവും അവർക്ക് കീഴടങ്ങുന്ന കോൺഗ്രസ് - സി പി എം നേത്യത്വവും ഓർക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മൂന്നാം പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്. ഓരോ സന്ദർശനത്തിലും സംസ്ഥാനത്തിന്‍റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ മോദി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ടാണ് തിരഞ്ഞെടുപ്പിൽ പ്രധാന ചാർച്ചയാകാൻ പോകുന്നത്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ ധൂർത്തും ദുർവ്യയവും തുടരുകയാണ്. കേന്ദ്ര സർക്കാർ അർഹമായതെല്ലാം നൽകിയിട്ടും കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തീകമായി ഞെരിക്കുന്നു എന്നാണ് പരാതി. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച തുകയും ചിലവഴിച്ചതുകയും സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദുർബലനായ ധനകാര്യ മന്ത്രിയാണ് ബാലഗോപാൽ. അദ്ദേഹത്തിന്‍റെ കാര്യനിർവ്വഹണ ശേഷിയുടെ കുറവാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം കേന്ദ്ര ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരും സംസ്ഥാന ധനകാര്യ വകുപ്പുദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെടാൻ കാരണം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും ദുർവ്യയവും അഴിമതിയും കെടുകാര്യസ്ഥതയും തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്നും രമേശ് കൂട്ടിച്ചേർത്തു.

Also Read: തലസ്ഥാനത്ത് ഭക്തജന പ്രവാഹം; പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.