ETV Bharat / state

ലൈസൻസ് പുതുക്കാന്‍ താമസിച്ചാല്‍ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിർബന്ധമല്ലെന്ന് ഹൈക്കോടതി; എംവിഡി സർക്കുലറിന് സ്റ്റേ - circular on driving licence renewal

author img

By ETV Bharat Kerala Team

Published : Apr 10, 2024, 4:09 PM IST

Updated : Apr 10, 2024, 4:32 PM IST

DRIVING LICENCE CIRCULAR  ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍  കേരള ഹൈക്കോടതി  MOTOR VEHICLE DEPARTMENT
Kerala HC stays single judge order upholding MVD circular on driving licence renewal

എംവിഡി സർക്കുലർ ശരിവച്ച സിംഗിൾ ജഡ്‌ജിയുടെ ഉത്തരവാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തത്.

എറണാകുളം : ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കാലഹരണ തീയതി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സമർപ്പിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് ഉടമയ്‌ക്ക് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിർബന്ധമാക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റെ (എംവിഡി) സർക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേ. എംവിഡി സർക്കുലർ ശരിവച്ച സിംഗിൾ ജഡ്‌ജിയുടെ ഉത്തരവാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തത്.

2019-ൽ പുറപ്പെടുവിച്ച സർക്കുലർ പാലിക്കാത്തതിൻ്റെ പേരിൽ ഒരു വ്യക്തിയുടെ പുതുക്കിയ ലൈസൻസ് പിന്നീട് എംവിഡി തടഞ്ഞുവച്ചിരുന്നു. ആ വ്യക്തിയുടെ അപേക്ഷയിലാണ് മാർച്ച് 5-ലെ സിംഗിൾ ജഡ്‌ജിയുടെ ഉത്തരവിന് ചീഫ് ജസ്റ്റിസ് എജെ ദേശായിയും, ജസ്റ്റിസ് വിജി അരുണും അടങ്ങുന്ന ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്. ജൂലൈ 10-ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

അപേക്ഷകൻ്റെ ഡ്രൈവിംഗ് ലൈസൻസ് 2020 ഒക്ടോബറിൽ കാലഹരണപ്പെട്ടിരുന്നു. കൂടാതെ കൊവിഡ്-19 കാരണം അദ്ദേഹത്തിന് തന്‍റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ ജോലി ചെയ്‌തിരുന്ന ഹർജിക്കാരൻ 2022 ജൂണിൽ കേരളത്തിലെത്തി. 2022 ജൂലൈയിൽ അദ്ദേഹം തന്‍റെ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോൾ ആർടിഒ 2032 വരെയുള്ള കാലയളവിലേക്ക് ലൈസൻസ് പുതുക്കി നല്‍കി.

എന്നാൽ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസ് മാറ്റി സ്‌മാർട്ട് കാർഡ് ആക്കാനുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന് ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാനുള്ള കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുകയായിരുന്നു. ഹാജരാകാൻ സമയം ആവശ്യപ്പെട്ടപ്പോൾ പിന്നീട് ആർടിഒയുടെ രണ്ടാമത്തെ കാരണം കാണിക്കൽ നോട്ടീസും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 2019-ലെ സർക്കുലർ പ്രകാരം ലൈസൻസ് പുതുക്കുമ്പോൾ യോഗ്യത റോഡ് ടെസ്റ്റിന് വിധേയനാകാത്തതിനാലാണ് നടപടിയെടുക്കുന്നതെന്ന് കണ്ടെത്തിയത്.

2019-ലെ സർക്കുലർ പ്രകാരം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള ഒരു വർഷത്തെ കാലാവധി കഴിഞ്ഞ് പിന്നീട് അഞ്ച് വർഷത്തിന് മുമ്പ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കുന്ന ഏതൊരു വ്യക്തിയും ലേണേഴ്‌സ് ലൈസൻസിനായി ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിനും, യോഗ്യത റോഡ് ടെസ്റ്റിനും ആ വ്യക്തി ഒന്നുകൂടി വിധേയനാകേണ്ടിവരും.

മോട്ടോർ വാഹന നിയമത്തിലെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 9(3)-ലെ പ്രൊവിസോ പ്രകാരം ലൈസൻസ് പുതുക്കാനുള്ള അപേക്ഷ കാലഹരണപ്പെടുന്നതിന് മുമ്പ് നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരനായ സെബാസ്റ്റ്യൻ ജേക്കബ് സിംഗിൾ ജഡ്‌ജിക്ക് മുമ്പാകെ അവകാശപ്പെട്ടിരുന്നു.

ALSO READ: കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ : സൗകര്യങ്ങളൊരുക്കി ലൈസന്‍സ് നേടാന്‍ നിര്‍ദേശം, അറിയേണ്ടതെല്ലാം - KSRTC Driving School

Last Updated :Apr 10, 2024, 4:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.