ETV Bharat / state

കോൺഗ്രസിനെയും വിഡി സതീശനെയും കേരളം ബഹിഷ്‌കരിക്കണം; വി കെ സനോജ്

author img

By ETV Bharat Kerala Team

Published : Jan 31, 2024, 5:13 PM IST

Updated : Jan 31, 2024, 5:56 PM IST

VK sanoj Dyfi against vd satheesan  Protest against K Rail  boycott Congress and VD Satheesan  കെ റെയിൽ വിരുദ്ധ സമരം  ഡിവൈഎഫ്ഐ വി കെ സനോജ്
VK sanoj Dyfi against vd satheesan

കെ റെയിൽ വിരുദ്ധ സമരം കേരളത്തെ ലക്ഷ്യം വെച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന്‌ ഡിവൈഎഫ്ഐ

കെ റെയിൽ വിരുദ്ധ സമരം, വി കെ സനോജ്

തിരുവനന്തപുരം: കെ സി വേണുഗോപാലും വി ഡി സതീശനും കേരളത്തെ ലക്ഷ്യം വെച്ച് ചില കോർപ്പറേറ്റ് ശക്തികളും നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ റെയിൽ വിരുദ്ധ സമരമെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. കെ റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസിനെയും ഫണ്ട് പിൻപറ്റി കേരളത്തെ ഒറ്റുകൊടുത്ത വി ഡി സതീശനെയും കേരളം ബഹിഷ്‌കരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് പറഞ്ഞു.

കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അന്യസംസ്ഥാന കോർപറേറ്റ് ഭീമന്മാരിൽനിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണം പി വി അൻവർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി വി അൻവർ ഉന്നയിച്ച ആരോപണം വളരെ ഗൗരവതരമാണ്. കേരളത്തിന്‍റെ വികസനം മുടക്കാൻ പ്രതിപക്ഷ നേതാവും കോൺഗ്രസും നടത്തിയിട്ടുള്ള നിരവധി പരിശ്രമങ്ങൾ ഉണ്ട്. അത്തരം പരിശ്രമങ്ങളുടെ ഫലമായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നിഷേധിക്കപ്പെട്ടത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതിവേഗ റെയിൽ പാതയും അർത്ഥ അതിവേഗ റെയിൽ പാതയും നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത് ഞങ്ങൾ അനുവദിക്കില്ല എന്നാണ് പ്രഖ്യാപിച്ചത്. ഇത് കേരളത്തിലെ യുവതയോടുള്ള വെല്ലുവിളിയാണ്. ആർക്കുവേണ്ടിയാണ് പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്? അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കണം. പ്രതിപക്ഷ നേതാവ് കേരളത്തിന്‍റെ വികസനം മുടക്കുന്ന ആളായിരിക്കുകയാണ്.

കോർപ്പറേറ്റുകളുടെ ഫണ്ട് കൈപ്പറ്റി വികസനം മുടക്കി അങ്ങേയറ്റം കേരളത്തിന് അപമാനം ഉണ്ടാക്കിയ ഒരാളായി വി ഡി സതീശൻ മാറി. വി ഡി സതീശന് ലഭിച്ച ഈ പ്രതിപക്ഷ നേതൃസ്ഥാനം തന്നെ കൈക്കൂലി നൽകി വാങ്ങിയതാണെന്ന് കോൺഗ്രസിൽ തന്നെ ആളുകൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ചെന്നിത്തലയെപ്പോലുള്ള ആളുകളെ സൈഡിൽ ഇരുത്തി എങ്ങനെയാണ് വി ഡി സതീശൻ ഈ പ്രതിപക്ഷ നേതാവ് സ്ഥാനം കൈപ്പറ്റിയതെന്ന് നമുക്കറിയാം.

ഇതിനെല്ലാം കൂട്ടുനിന്നത് കെസി വേണുഗോപാൽ എന്ന കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതാവാണെന്നും വി കെ സനോജ് പറഞ്ഞു. കെ ഫോണിനും , ദേശീയ പാതയ്‌ക്ക്‌ എതിരായി പ്രതിപക്ഷം സമരം നടത്തി. പുറത്തുള്ള ബാഹ്യ ശക്തികളുടെ സഹായത്തോടെയാണ് ഈ സമരങ്ങൾ നടത്തിയത്. കോൺഗ്രസിൻ്റെ വിമോചന സമരം മുതലുള്ള ചരിത്രം ഇങ്ങനെ ആയിരുന്നു. കെ റെയിൽ വിരുദ്ധ സമരം ബോധപൂർവം സൃഷ്‌ടിച്ചതാണ്. ഏത് അന്വേഷണം വേണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated :Jan 31, 2024, 5:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.