ETV Bharat / state

കോൺഗ്രസ് പ്രതിഷേധം: പൊലീസ് നടപടിയിൽ വനംമന്ത്രിയുടെ കോലം കത്തിച്ച് കട്ടപ്പന മണ്ഡലം കമ്മറ്റി

author img

By ETV Bharat Kerala Team

Published : Mar 5, 2024, 9:42 PM IST

Congress protest in Kattappana  Neriamangalam wild elephant attack  കട്ടപ്പനയിൽ കോൺഗ്രസ് പ്രതിഷേധം  നേര്യമംഗലം കാട്ടാന ആക്രമണം  നേര്യമംഗലം കോൺഗ്രസ് പ്രതിഷേധം
Kattappana Congress Committee protested against police action on Neriamangalam Congress protest

പ്രതിഷേധത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ കോലം കത്തിച്ചു.

പ്രതിഷേധവുമായി കട്ടപ്പന മണ്ഡലം കമ്മറ്റി

ഇടുക്കി: നേര്യമംഗലത്ത് കാട്ടാന ആക്രമത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച (Neriamangalam Congress protest) നേതാക്കൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് (Congress protest in Kattappana). പ്രതിഷേധത്തിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ കോലം കത്തിച്ചു.

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെയും ഡീൻ കുര്യാക്കോസ് എംപിക്കെതിരെയുമുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്. കട്ടപ്പന ടി ബി ജംഗ്ഷനിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ടൗൺ ചുറ്റി പ്രകടനം ഗാന്ധി സ്ക്വയറിലാണ് സമാപിച്ചത്. വന്യമൃഗ അക്രമത്തിൽ ഓരോ ദിവസവും മനുഷ്യ ജീവൻ പൊലിയുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നോക്കുകുത്തിയായി മാറിയെന്നാരോപിച്ചാണ് കോലം കത്തിച്ചത്.

എ.ഐ.സി.സി അംഗം ഇ. എം ആഗസ്‌തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്‍റ് ജോയി തോമസ്, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്‍റ് തോമസ് മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകരാണ് പരിപാടിയുടെ ഭാഗമായത്.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും എടുത്ത് കൊണ്ടുപോയാണ് കോൺഗ്രസ് നേതാക്കൾ സമരം നടത്തിയത്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തളളിമാറ്റിയാണ് മൃതദേഹം കൊണ്ടുപോവുകയും പ്രതിഷേധിക്കുകയും ചെയ്‌തത്. ഇതിൻ്റെ തുടർച്ചയായാണ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിലും മാത്യു കുഴൽ നാടനും കോതമംഗലത്ത് ഉപവാസ സമരം തുടങ്ങിയത്.

ഇവിടെ നിന്നും സമീപത്തെ കടയിൽ എത്തി ചായ കുടിക്കുന്നതിനിടെയായിരുന്നു ബലപ്രയോഗത്തിലൂടെ ഡിസിസി പ്രസിഡൻ്റ് ഷിയാസിനെ അറസ്റ്റ് ചെയ്‌തത്. അതിന് തൊട്ടുപിന്നാലെ മാത്യു കുഴൽ നാടൻ എംഎൽഎയും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

Also read: മൃതദേഹവുമായി പ്രതിഷേധം : കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം, ഇന്നും കോടതിയിലെത്തണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.