ETV Bharat / state

ഓർമയായി കണ്ണൂർ കോർപ്പറേഷന്‍റെ പഴയ കെട്ടിടം; നിധി പോലെ കാത്ത് ലിത്തോ മാപ്പുകൾ

author img

By ETV Bharat Kerala Team

Published : Jan 22, 2024, 4:47 PM IST

Old Building Of Kannur Corporation  collection of litho maps  കണ്ണൂർ കോർപ്പറേഷന്‍  ലിത്തോ മാപ്പിന്‍റെ ശേഖരം
Collection Of Litho Maps In Kannur Corporation

Collection Of Litho Maps In Kannur Corporation കണ്ണൂർ കോർപ്പറേഷന്‍റെ പുതു കെട്ടിടത്തിന് വഴിയൊരുക്കാൻ പഴയ കെട്ടിടം പൊളിക്കുമ്പോൾ സുരക്ഷിതമായി സംരക്ഷിച്ചു നിർത്തേണ്ട ചില ചരിത്ര രേഖകൾ ഉണ്ടിവിടെ.

ഓർമയായി കണ്ണൂർ കോർപ്പറേഷന്‍റെ പഴയ കെട്ടിടം

കണ്ണൂർ: കോർപ്പറേഷൻ കെട്ടിടത്തിന്‍റെ പിറകിലെ നൂറുവർഷം പഴക്കമുള്ള കെട്ടിടം ഓർമയായി. പുതു കെട്ടിടത്തിന് വഴിയൊരുക്കാൻ പഴയ കെട്ടിടം പൊളിക്കുമ്പോൾ സുരക്ഷിതമായി സംരക്ഷിച്ചു നിർത്തേണ്ട ചില ചരിത്ര രേഖകൾ ഉണ്ട് ഇവിടെ.

ഭൂമി സർവെയ് ചെയ്‌തു പ്ലോട്ടുകൾ അടയാളപ്പെടുത്തിയ ലിത്തോ മാപ്പിന്‍റെ ശേഖരം (Collection Of Litho Maps In Kannur Corporation). മരപ്പെട്ടിയിൽ പതിറ്റാണ്ടുകൾക്കിപ്പുറവും നിധി പോലെ നിൽക്കുകയാണിവ. കാലപ്പഴക്കം ഒന്നും മാപ്പിനെ ബാധിച്ചിട്ടില്ല. 1928 മുതൽ 35 കാലഘട്ടത്തിൽ തയ്യാറാക്കിയതാണ് ഇത്. കോർപ്പറേഷൻ സർവ്വേ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മരം കൊണ്ട് നിർമ്മിച്ച പേടകത്തിലാണ് ഈ മാപ്പ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഭൂമിയുടെ ബ്ലൂ സ്‌കെച്ച് തയ്യാറാക്കിയിരിക്കുന്നത്.

കെട്ടിടം പൊളിക്കുന്നതോടെ ഇത്തരം ചരിത്രരേഖകൾ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് മാറും.
പഴയ കണ്ണൂർ മുൻസിപ്പാലിറ്റിയെ രണ്ടു വിഭാഗങ്ങളാക്കി തരം തിരിച്ചാണ് സ്കെച്ച് തയ്യാറാക്കിയിരിക്കുന്നത്. തുണിയും കടലാസും ചേർന്നുള്ള പ്രത്യേക രീതിയിൽ തയ്യാറാക്കിയ സ്കെച്ചിൽ കടും നീല നിറത്തിലുള്ള ക്യാൻവാസിൽ വെള്ള നിറത്തിലുള്ള വരകൾ കൊണ്ടാണ് ഭൂമിയുടെ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്. സർവ്വേ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ സ്ഥലത്തിന്‍റെ പേരോ മറ്റു വിവരങ്ങളോ സ്കെച്ചിൽ ഇല്ല.

കണ്ണൂർ ​കോർപറേഷന്​ പുതിയ ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നു. പഴയ ടൗൺ ഹാൾ നിന്നിരുന്ന സ്ഥലത്ത് ആകെ അഞ്ചുനിലകളുള്ള കെട്ടിടമാണ്​ ആസ്ഥാന മന്ദിരമായി പണിയുന്നത്​. ഇതിൽ രണ്ടുനിലകൾ പൂർണമായും പാർക്കിങ്ങിനായി മാറ്റിവെക്കും. ഭാവിയിൽ മൂന്ന് നിലകൾ കൂടി നിർമിക്കാൻ പറ്റുന്ന രീതിയിലാണ് ഫൗണ്ടേഷൻ ഒരുക്കുന്നത്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 250 ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ആധുനിക രീതിയിലുള്ള കൗൺസിൽ ഹാളിൽ 100 കൗൺസിലർമാരെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർകോൺസ് എന്ന ഡിസൈൻ സ്ഥാപനമാണ് കെട്ടിടത്തിന്‍റെ വിശദമായ രൂപരേഖയും പദ്ധതിരേഖയും തയാറാക്കിയത്. 25.6 കോടി രൂപയുടെ കിഫ്​ബി ഫണ്ട് ഉപയോഗിച്ചാണ് മന്ദിരം പണിയുന്നത്​. ഉരാളുങ്കൽ സൊസൈറ്റിക്കാണ്​ നിർമാണ ചുമതല. അടുത്ത വർഷത്തോടെ കെട്ടിട നിർമാണം പൂർത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ ഭരണ സമിതി.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നായിരുന്ന കണ്ണൂരിനോട് പള്ളിക്കുന്ന്, പുഴാതി, ചേലോറ, എളയാവൂർ, എടക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തുകൊണ്ട് 2015 നവംബർ ഒന്നിനായിരുന്നു കേരളത്തിലെ ആറാമത് കോർപറേഷനായി കണ്ണൂർ രൂപവത്കരിച്ചത്. കോർപറേഷൻ രൂപവത്​കരിച്ച്​ ഏ​ഴു​ വർഷത്തിനു​ ശേഷമാണ്​ ആസ്ഥാന മന്ദിരത്തിന്‍റെ നിർമാണ പ്രവൃത്തിക്ക്​ തുടക്കമിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.