ETV Bharat / state

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലപാതക കേസിലെ പ്രതി - auto driver killed in kozhikode

author img

By ETV Bharat Kerala Team

Published : Apr 28, 2024, 9:27 AM IST

ഞായറാഴ്‌ച പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ.

MURDER IN PANIKKAR ROAD KOZHIKODE  AUTO DRIVER KILLED IN KOZHIKODE  ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
Auto Driver Killed in Panikkar Road Kozhikode

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച (ഏപ്രില്‍ 27) പുലർച്ചെയായിരുന്നു സംഭവം. പ്രതിയെ കുറിച്ച് വിവരമില്ലെന്നാണ് നിലവില്‍ പൊലീസ് അറിയിക്കുന്നത്.

ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. മരിച്ച ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നും പൊലീസ് അറിയിച്ചു.

Also read:തെലങ്കാനയിൽ സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് തലയ്ക്കടിച്ച് കൊന്നു: രണ്ട് പേർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.