ETV Bharat / state

പത്തനംതിട്ട കാട്ടാന ആക്രമണം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്‌ ആന്‍റോ ആന്‍റണി, പ്രതിഷേധത്തില്‍ അനില്‍ ആന്‍റണിയും - Wild Elephant Attack pathanamthitta

author img

By ETV Bharat Kerala Team

Published : Apr 1, 2024, 5:28 PM IST

WILD ELEPHANT ATTACK  ANTO ANTONY ON ELEPHANT ATTACK  ELEPHANT ATTACK PATHANAMTHITTA  Anil Antony
Wild Elephant Attack pathanamthitta

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്‍റെ വീട്ടിൽ എത്തിയ ആന്‍റോ ആന്‍റണി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

കാട്ടാന ആക്രമണത്തില്‍ പ്രതികരിച്ച്‌ നേതാക്കള്‍

പത്തനംതിട്ട : തുലാപ്പള്ളിയിലെ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച്‌ ആന്‍റോ ആന്‍റണി. കൊല്ലപ്പെട്ട ബിജുവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ നാട്ടുകാർ കണമല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ അനിൽ ആന്‍റണിയും പങ്കെടുത്തു. വന്യജീവി ശല്യത്തിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

വനമേഖലയില്‍ ഫെന്‍സിങ്‌ ഉണ്ടാകണമെന്നും അതിനെ സംരക്ഷിക്കണമെന്നും എന്നാല്‍ അതിന്‌ വേണ്ട നടപടികള്‍ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ കൈകൊളുന്നില്ലെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക്‌ കേന്ദ്ര ഗവണ്‍മെന്‍റ്‌ നല്‍കുന്ന ധനസഹായം പോലും ലഭിക്കുന്നത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട്‌ അടിയന്തര തീരുമാനമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

വേനലാരംഭിച്ചതിനാല്‍ ജലാശയങ്ങളെല്ലാ വറ്റി തുടങ്ങി അതിനാല്‍ തന്നെ വന്യമൃഗങ്ങള്‍ കാടു വിട്ടിറങ്ങുന്നു. ശാസ്‌ത്രീയപരമായ രീതിയില്‍ പ്രശ്‌നം ഇല്ലാതാക്കാന്‍ ഫോറസ്റ്റിന്‌ നിര്‍ദേശം നല്‍കിയതായി അനില്‍ ആന്‍റണി. നഷ്‌ടപരിഹാരം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന ആന്‍റോ ആന്‍റണി, വനം മന്ത്രി എ കെ ശശീന്ദ്രനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നും വനം വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ആരോപിച്ചിരുന്നു. പ്രശ്‌നത്തിന്‌ പരിഹാരം കണ്ടിട്ടേ സ്ഥലത്ത് നിന്ന് മടങ്ങൂ എന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

ഓട്ടോ ഡ്രൈവറായ ബിജുവാണ് (58) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് (ഏപ്രില്‍ 1) പുലർച്ചെ ഒന്നരയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. വീടിന്‍റെ മുറ്റത്ത് കൃഷികള്‍ നശിപ്പിക്കുന്ന ശബ്‌ദം കേട്ട്‌ ആനയെ ഓടിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.