ETV Bharat / state

അഖിലേന്ത്യ മെഡിക്കല്‍ സയന്‍സ് പരീക്ഷ; 7 സ്വർണ മെഡലും കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാർഥികൾക്ക് - Medical students won gold medal

author img

By ETV Bharat Kerala Team

Published : Apr 11, 2024, 9:26 PM IST

അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷ  ALL INDIA MEDICAL SCIENCE EXAM  VEENA GEORGE  സ്വർണ മെഡൽ
Seven Govt Medical College Students From Kerala Won Gold Medals In All India Medical Science Examination

മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണ മെഡലുകള്‍ സമ്മാനിക്കും.

തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സംസ്ഥാനത്തെ 7 വിദ്യാര്‍ഥികള്‍ക്ക് സ്വർണ മെഡൽ. എല്ലാവരും വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളാണ്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡിഎന്‍ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്.

എന്‍ഡോക്രൈനോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വി കാര്‍ത്തിക്, നെഫ്രോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്‌ണന്‍, ഫോറന്‍സിക് മെഡിസിനില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. രഹ്നാസ് അബ്‌ദുള്‍ അസീസ്, മൈക്രോബയോളജിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ടി പി സിതാര നാസര്‍, ന്യൂറോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അജിത അഗസ്‌റ്റിന്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പി ഡി നിതിന്‍, ഇഎന്‍ടി വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ. വി എ ഹംനാസ് എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്.

മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണ മെഡലുകള്‍ സമ്മാനിക്കും. ദേശീയ തലത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നിന്നും വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നുമുള്ള ബിരുദധാരികൾ പങ്കെടുത്ത പരീക്ഷയിലാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളുടെ ചരിത്ര നേട്ടം. നേട്ടം കരസ്‌ഥമാക്കിയവരെ ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

Also read: വിരലുകളിൽ വോട്ടിങ്ങ് മഷിയുടെ അടയാളവുമായി നീറ്റ് യുജി പരീക്ഷ എഴുതാമോ? വ്യാജ പ്രചരണങ്ങൾക്ക് വിശദീകരണവുമായി എൻടിഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.