ETV Bharat / state

നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകി പിടിയിൽ: പ്രതി കുറ്റം സമ്മതിച്ചു; കൊലയുടെ കാരണം വെളിപ്പെടുത്തി - Alappuzha resort employee murder

author img

By ETV Bharat Kerala Team

Published : Apr 4, 2024, 5:50 PM IST

ALAPPUZHA RESORT MURDER  RESORT EMPLOYEE FASIRA DEATH  റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം  ആലപ്പുഴ നെടുമുടി റിസോര്‍ട്ട്
Alappuzha resort employee murder case; police collects more evidence and More information is out

നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ പ്രതി സഹാ അലി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട ഫാസിറയുമായി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് സഹാ അലി.

നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം - പ്രതി പിടിയിൽ, കുറ്റം സമ്മതിച്ച് പ്രതി

ആലപ്പുഴ: നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സഹാ അലി കുറ്റം സമ്മതിച്ചു. നെടുമുടിയിലെ റിസോര്‍ട്ട് ജീവനക്കാരി അസം സ്വദേശിനി ഫാസിറയായിരുന്നു കൊല്ലപ്പെട്ടത്. ഫാസിറയും സഹാ അലിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു.

അസമിലേക്ക് തിരികെ പോയി ഒരുമിച്ചു താമസിക്കണമെന്ന് ഹാസിറ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. സഹാ അലിക്ക് നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. ഇവരുടെ ബന്ധത്തെചൊല്ലി അലിയുടെ വീട്ടില്‍ പ്രശ്‌നം ഉണ്ടായിരുന്നു.

അസമിലേക്കു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി ഹോം സ്‌റ്റേയില്‍ എത്തിയത്. യാത്രക്കായി ഹാസിറ ബാഗ് ഉള്‍പ്പടെ തയ്യാറാക്കിവച്ചിരുന്നു. കൊലപാതകത്തിന് ശേഷം സഹാ അലി രക്ഷപ്പെടുകയായിരുന്നു.

ഫാസിറയെ കാണാതായതിനെ തുടര്‍ന്ന് ഹോം സ്‌റ്റേ ഉടമകള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഫാസിറയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ മുറിക്ക് പുറത്ത് വാട്ടര്‍ ടാങ്കിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല നടത്തി പ്രതി സഹാ അലി രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെടുമുടി വൈശ്യം ഭാഗത്ത് ഇന്നലെയാണ് (3.4.2024) ആസാം സ്വദേശി 50 കാരിയായ ഹസീനയെ മരിച്ച നിലയിൽ കണ്ടത്. താമസിച്ചിരുന്ന മുറിക്ക് പുറത്തായിരുന്നു ഹസീനയുടെ മൃതദേഹം കിടന്നിരുന്നത്. ഇവരുടെ കഴുത്തിൽ കയര്‍കൊണ്ട് കുരുക്കിയതിന്‍റെ പാടുകൾ കണ്ടെത്തിയിരുന്നു. ഇരുകാതുകളിലെയും കമ്മൽ നഷ്‌ടമായിരുന്നു. ഒരു കാതിലെ കമ്മൽ പറിച്ചെടുത്ത നിലയിലുമായിരുന്നു.

Also Read: ആലപ്പുഴയിലെ ഹോം സ്‌റ്റേയിൽ യുവതി മരിച്ച നിലയിൽ; മരിച്ചത് അസം സ്വദേശി - Home Stay Worker Found Dead

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.