ശോഭന സ്ഥാനാർഥിയെങ്കിൽ നല്ലതീരുമാനം, കലാകാരന്മാർ രാഷ്‌ട്രീയത്തിലേക്ക് വരുന്നതിൽ തെറ്റില്ല; ശ്രീകാന്ത്

author img

By ETV Bharat Kerala Team

Published : Feb 24, 2024, 3:37 PM IST

Srikanth on actors to politics  Aanandapuram Diaries movie  entry of artists into politics  കലാകാരന്മാർ രാഷ്ട്രീയത്തിലേക്ക്  ആനന്ദപുരം ഡയറീസ് നടന്‍ ശ്രീകാന്ത്

നടൻ വിജയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും സ്വാഗതാർഹം തന്നെ. കലാകാരന്മാർ രാഷ്ട്രീയത്തിലേക്ക് കടന്നുവരവില്‍ പ്രതികരിച്ച്‌ ശ്രീകാന്ത്

ശ്രീകാന്ത്

നന്ദപുരം ഡയറീസ് എന്ന മലയാളം സിനിമയുടെ പ്രചരണാർഥം പ്രശസ്‌ത തമിഴ് താരം ശ്രീകാന്ത് കേരളത്തിലെത്തി. പൃഥ്വിരാജ് നായകനായ ദീപൻ ചിത്രം ഹീറോയിലെ വില്ലൻ വേഷത്തിലൂടെയാണ് ശ്രീകാന്ത് മലയാളികൾക്ക് സുപരിചിതനാകുന്നത്.

തമിഴിൽ ആണെങ്കിലും മലയാളത്തിൽ ആണെങ്കിലും മികച്ച ടെക്‌നീഷ്യൻസും അഭിനേതാക്കളും ഉൾക്കൊള്ളുന്ന ഒരു ഇൻഡസ്ട്രിയാണ് നമ്മുക്കുള്ളത്. സിനിമ റിവ്യൂ എന്നതിന്‍റെ പേരിൽ എല്ലായിടത്തും നടക്കുന്നത് ഒരുതരത്തിലുള്ള വ്യക്തിഹത്യയാണ്. ഒരു തെറ്റ് കണ്ടുപിടിക്കുന്നത് വളരെ എളുപ്പമാണ്. പക്ഷേ മികച്ച അധ്വാനത്തിന്‍റെ മൂല്യം വിലക്കെടുക്കാതെ റിവ്യൂ സിനിമയെ നശിപ്പിക്കുന്നു.

അംഗീകരിക്കാനും അഭിനന്ദിക്കാനും സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുള്ളതുപോലെ. താനിപ്പോൾ അഭിനയിച്ച മലയാള ചിത്രമായ ആനന്ദപുരം ഡയറീസിന്‍റെ പ്രചരണാർഥം കേരളത്തിൽ എത്തിയപ്പോൾ ആയിരുന്നു അഭിനേത്രി ശോഭന ബിജെപിയുടെ സ്ഥാനാർഥിയാകാൻ പോകുന്നു എന്ന വാർത്ത കേൾക്കാനിടയായത്. പൂർണമായും അടിസ്ഥാനമുള്ള വാർത്തയാണ് എന്നറിയില്ലെങ്കിലും അങ്ങനെയൊരു വസ്‌തുത വളരെ മികച്ചതാണ്. ഒരുതരത്തിലും കലർപ്പില്ലാത്ത തീരുമാനം.

കലാകാരന്മാർ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിൽ തെറ്റില്ല. നടൻ വിജയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും സ്വാഗതാർഹം തന്നെ. വിജയ് സിനിമാഭിനയം നിർത്തുമോ എന്നുള്ള കാര്യങ്ങളിൽ ഒന്നും അഭിപ്രായമില്ല. വിജയ് ഇപ്പോൾ എത്ര സിനിമകൾ കമ്മിറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്നു എന്ന് പോലും ഇവിടെ പലർക്കും അറിയില്ല. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് നല്ലതല്ല. ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ടത് അത്യാവശ്യമാണ്. പലർക്കും വോട്ട് ചെയ്യാൻ പോലും മടി. വിജയ് രാഷ്ട്രീയത്തിൽ എത്തിയാൽ ജനങ്ങൾക്ക് നല്ലത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീകാന്തിനെ കൂടാതെ മീന, മനോജ് കെ ജയൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിദ്ധാർഥ് ശിവ, സുധീർ കരമന, റോഷൻ റൗഫ്, ജാഫർ ഇടുക്കി, ജയകുമാർ, ജയരാജ് കോഴിക്കോട്, മീര നായർ, സൂരജ് തേലക്കാട്, മാല പാർവതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, ആർജെ അഞ്ജലി, കുട്ടി അഖിൽ (കോമഡി സ്റ്റാർസ് ഫെയിം) തുടങ്ങിയവരും മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നു.

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ശശി ഗോപാലൻ നായരാണ് ആനന്ദപുരം ഡയറീസിന്‍റെ നിർമാണവും. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവരാണ് സിനിമയ്‌ക്ക് സംഗീതം പകരുന്നത്. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ് എന്നിവരാണ് ഗാനരചന.

സത്യകുമാറാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അപ്പു ഭട്ടതിരി ആണ്. പ്രൊജക്‌ട് ഡിസൈനർ - നാസർ എം, കല - സാബു മോഹൻ, മേക്കപ്പ് - സീനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാർ, പരസ്യകല - കോളിൻസ് ലിയോഫിൽ, സ്റ്റിൽസ് - അജി മസ്‌കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഉമേഷ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടർ - കിരൺ എസ് മഞ്ചാടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.