ETV Bharat / state

കോഴിക്കോട്ടെ പോക്സോ കേസില്‍ പ്രതിക്ക് 128 വർഷം തടവ്

author img

By ETV Bharat Kerala Team

Published : Jan 25, 2024, 1:17 PM IST

POCSO punishment  പോക്സോ കേസ്  കോഴിക്കോട് പീഡനം  Kozhikode Crime
Accused in POCSO case jailed for 128 years

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 128 വർഷം കഠിനതടവും പിഴയും. ശിക്ഷ വിധിച്ചത് പ്രതിക്കെതിരെയുള്ള ഓരോ കുറ്റകൃത്യവും തെളിയിക്കാനായതിൻ്റെ അടിസ്ഥാനത്തില്‍

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 128 വർഷം കഠിനതടവും പിഴ ശിക്ഷയും വിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്യാസ് അഹമ്മദിനെയാണ് (35) അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്. 2020 ജൂൺ മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് പീഡനം നടന്നത് (Accused in POCSO case jailed for 128 years).

പൊലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെയുള്ള ഓരോ കുറ്റകൃത്യവും തെളിയിക്കാനായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി പരമാവധി വർഷം തടവ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ 6.60 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുകൊല്ലവും ഏഴുമാസവും കൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

Also Read: ഒൻപതാം ക്ലാസുകാരി ഗർഭിണിയായി; പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്

മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്‌ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളജ് സബ് ഇൻസ്പെക്‌ടർമാരായ വി പി ദീപ്‌തി, ഉണ്ണി നാരായണൻ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രോസിക്യൂഷന് വേണ്ടി അഡ്വ ആർ എൻ രഞ്ജിത്ത് ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ വി.സി സിന്ധു, എം സി ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.