ETV Bharat / state

'പിണറായി വിജയനെ കേന്ദ്രം ജയിലിലാക്കാത്തത് എന്തുകൊണ്ട്?' കോട്ടയത്തും ചോദ്യമാവര്‍ത്തിച്ച് രാഹുൽ ഗാന്ധി - Rahul Gandhi Flays Pinarayi Vijayan

author img

By ETV Bharat Kerala Team

Published : Apr 18, 2024, 9:13 PM IST

RAHUL GANDHI  PINARAYI VIJAYAN  പിണറായി കേന്ദ്ര സര്‍ക്കാര്‍  രാഹുൽ ഗാന്ധി
Rahul Gandhi Flays Pinarayi Government and BJP Government at Kottayam

2024 LOKSABHA ELECTION KOTTAYAM CONSTITUENCY | കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ആവർത്തിച്ച് രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി മാധ്യമങ്ങളോട്

കോട്ടയം: രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് കോട്ടയത്തും ആവര്‍ത്തിച്ച് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയും പിണറായിയും തമ്മിൽ ധാരണയിലാണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും രാഹുല്‍ ഗാന്ധി ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു.

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വനിതകൾക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിർധനരായ വനികൾക്ക് പ്രതിവർഷം 1 ലക്ഷം രൂപ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുൽ പറഞ്ഞു. വനിതകൾക്ക് എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും 50 ശതമാനം സംവരണം നൽകുമെന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പ്രഖ്യാപിച്ചു. കർഷകർക്ക് ബാങ്ക് വായ്‌പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോട്ടയം തിരുനക്കര പഴയ ബസ് സ്‌റ്റാൻഡ് മൈതാനത്ത് നടന്ന യോഗത്തിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മാണി സി കാപ്പൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എംഎൽഎ, യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെപിസിസി ഭാരവാഹികൾ, ഘടകകക്ഷി നേതാക്കള്‍ എന്നിവരും പങ്കെടുത്തു.

Also Read : 'കേന്ദ്രസർക്കാർ പിണറായിയെ ജയിലിലടയ്ക്കാ‌ത്തത് എന്തുകൊണ്ട് ?' ; മുഖ്യമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി - Rahul Gandhi Campaigned In Kannur

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.