ETV Bharat / sports

'വിട്ടുകൊടുക്കില്ലെന്ന മനോഭാവം...'; വിരാട് കോലിയാണ് പ്രചോദനമെന്ന് സിവില്‍ സര്‍വീസ് മൂന്നാം റാങ്കുകാരി അനന്യ റെഡ്ഡി - UPSC RANK HOLDER ON VIRAT KOHLI

author img

By ETV Bharat Kerala Team

Published : Apr 18, 2024, 11:14 AM IST

DONURU ANANYA REDDY  UPSC CSE 2023 THIRD RANK  VIRAT KOHLI  ANANYA REDDY ON VIRAT KOHLI
UPSC RANK HOLDER ON VIRAT KOHLI

തെലങ്കാന മെഹബൂബ് നഗർ സ്വദേശിയാണ് അനന്യ റെഡ്ഡി.

ഹൈദരാബാദ്: സമകാലിക ക്രിക്കറ്റില്‍ കൂടുതല്‍ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണ് വിരാട് കോലി. 2008ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോലിയുടെ കരിയര്‍ ഇപ്പോള്‍ 16 വര്‍ഷം പിന്നിട്ടുണ്ട്. ഇക്കാലയളവില്‍ ബാറ്റുകൊണ്ട് നിരവധി സ്വപ്‌ന തുല്യമായ നേട്ടങ്ങള്‍ തന്‍റെ പേരിലടിച്ചെടുക്കാൻ കോലിക്കായി.

അതുകൊണ്ട് തന്നെ ഇന്ന് നിരവധി യുവ ക്രിക്കറ്റ് താരങ്ങള്‍ക്കും വിരാട് കോലി മാതൃകയാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ക്രിക്കറ്റ് മൈതാനത്തിന് അകത്ത് മാത്രമല്ല, മൈതാനത്തിന് അകത്ത് മാത്രമല്ല കളത്തിന് പുറത്തും പലര്‍ക്കുമൊരു പ്രചോദനമാണ് ഇന്ന് 35കാരനായ വിരാട് കോലി.

ആ കൂട്ടത്തില്‍ ഒരാളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഡൊണൂരു അനന്യ റെഡ്ഡി. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് വിരാട് കോലിയാണ് തന്‍റെ പ്രചോദനമെന്ന കാര്യം അനന്യ വ്യക്തമാക്കിയത്. തെലങ്കാനയിലെ മെഹബൂബ് നഗർ ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയാണ് അനന്യ റെഡ്ഡി

'എന്‍റെ ഏറ്റവും പ്രിയപ്പെട്ട കായിക താരമാണ് വിരാട് കോലി. അദ്ദേഹമാണ് എന്‍റെ പ്രചോദനം. ഒരിക്കലും തോറ്റുമടങ്ങില്ല എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ട് തന്നെ ഞാൻ അടക്കമുള്ള പലരുടെയും പ്രചോദനമാണ് അദ്ദേഹം'- അനന്യ റെഡ്ഡി പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്‌തവയാണ് ഒന്നാം റാങ്ക് നേടിയത്. റാങ്ക് ലിസ്റ്റില്‍ 54 മലയാളികളും ഇടം നേടിയിരുന്നു. ആദ്യ നൂറ് റാങ്കിനുള്ളില്‍ ഏഴ് മലയാളികളാണ് ഉണ്ടായിരുന്നത്.

Also Read : ഹിറ്റ്‌മാനൊപ്പം കിങ്; ടി20 ലോകകപ്പില്‍ വിരാട് കോലി ഓപ്പണറായേക്കുമെന്ന് സൂചന - Kohli Rohit To Open T20 WC

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.