ETV Bharat / sports

ഐപിഎല്‍ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ; മത്സരക്രമം ഇന്ന് പുറത്തുവിടും

author img

By ETV Bharat Kerala Team

Published : Feb 22, 2024, 12:01 PM IST

ഐപിഎല്‍ 2024 മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തിലെ 15 ദിവസത്തെ മത്സരങ്ങളുടെ വിവരങ്ങളാകും ഇന്ന് പുറത്തുവിടുക

IPL 2024  IPL 2024 Schedule Announcement  IPL Fixture  ഐപിഎല്‍  ഐപിഎല്‍ മത്സരക്രമം
IPL 2024 Schedule Announcement

മുംബൈ : ഐപിഎല്‍ 17-ാം പതിപ്പിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും (IPL 2024 Schedule Will Be Announce Today). രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് (Election 2024) നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. ഇതില്‍ ആദ്യ 15 ദിവസത്തെ മത്സരക്രമം ആയിരിക്കും ഇന്ന് പ്രഖ്യാപിക്കുക.

മത്സരക്രമങ്ങളുടെ പ്രഖ്യാപനം ആരാധകര്‍ക്ക് സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ തത്സമയം കാണാൻ സാധിക്കും. ജിയോ സിനിമയിലൂടെ ഓൺലൈനായും ഇത് സ്ട്രീം ചെയ്യാം. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രഖ്യാപനം ആരംഭിക്കുന്നത് (Where To Watch IPL 2024).

പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പുറത്ത് വന്നതിന് ശേഷമായിരിക്കും രണ്ടാം ഘട്ടത്തിലെ മത്സരങ്ങള്‍ തീരുമാനിക്കുക. മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് തീരുമാനമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2019ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുഴുവൻ മത്സരങ്ങള്‍ക്കും ഇന്ത്യയാണ് വേദിയായത്.

നേരത്തെ, 2014ല്‍ ആദ്യത്തെ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായി. എന്നാല്‍, 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു ടൂര്‍ണമെന്‍റ് പൂര്‍ണമായും സംഘടിപ്പിക്കപ്പെട്ടത്. മാര്‍ച്ച് 22ന് ഐപിഎല്ലിന്‍റെ 17-ാം സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പുകളായ ഗുജറാത്ത് ടൈറ്റൻസിനെ (Gujarat Titans) നേരിടുമെന്നാണ് സൂചന.

പത്ത് ടീമുകള്‍ തന്നെയാണ് ഇക്കുറിയും ഐപിഎല്ലില്‍ പോരടിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യൻസും (Mumbai Indians) തങ്ങളുടെ ആറാം കിരീടമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. മൂന്നാം കിരീടം തേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (KKR) വരവ്. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയല്‍സ് (Rajasthan Royals), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH) ടീമുകള്‍ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.

Also Read : 'ഗെയിലും ഡിവില്ലിയേഴ്‌സുമല്ല, ഐപിഎല്ലില്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഈ ബാറ്ററെ' ; വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB), ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals), പഞ്ചാബ് കിങ്സ് (Punjab Kings), ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് (LSG) എന്നിവര്‍ ഇക്കുറിയെങ്കിലും ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ്. ഐപിഎല്ലിന് പിന്നാലെ ജൂൺ ഒന്നിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ടി20 ലോകകപ്പ് ആരംഭിക്കും. ഈ സാഹചര്യത്തില്‍ മെയ് 26ന് ഐപിഎല്‍ ഫൈനല്‍ നടന്നേക്കുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.