ETV Bharat / sports

സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലും വാര്‍ഷിക കരാര്‍ പട്ടികയില്‍ ഇല്ല, പക്ഷെ പ്രവേശനം അധികം വൈകില്ല

author img

By ETV Bharat Kerala Team

Published : Feb 29, 2024, 10:51 AM IST

Dhruv Jurel and Sarfaraz Khan  BCCI Central Contract  BCCI Central Contract Criteria  ബിസിസിഐ വാര്‍ഷിക കരാര്‍  ധ്രുവ് ജുറെല്‍ സര്‍ഫറാസ് ഖാൻ
Sarfaraz Khan and Dhruv Jurel

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബിസിസിഐ വാര്‍ഷിക കരാറില്‍ ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാൻ എന്നിവര്‍ ഇടം പിടിച്ചിരുന്നില്ല. ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരം കളിച്ചാല്‍ ഇരുവര്‍ക്കും ബിസിസിഐയുടെ കരാര്‍ ലഭിക്കും.

മുംബൈ : കഴിഞ്ഞ ദിവസം ബിസിസിഐ വാര്‍ഷിക കരാര്‍ (BCCI Central Contract) പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ് സര്‍ഫറാസ് ഖാനും (Sarfaraz Khan) ധ്രുവ് ജുറെലും (Dhruv Jurel) കരാര്‍ പട്ടികയില്‍ ഇടം പിടിക്കാതിരുന്നത്. ഇംഗ്ലണ്ടിനെതിരെ നിലവില്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെയാണ് ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ലഭിച്ച അവസരങ്ങളില്‍ തകര്‍പ്പൻ പ്രകടനം ടീമിനായി കാഴ്‌ചവയ്‌ക്കാനും ഇരുവര്‍ക്കുമായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലുള്ള രജത് പടിദാറിന് പോലും ഇത്തവണ ബിസിസിഐ വാര്‍ഷിക കരാര്‍ ലഭിച്ചു. സി ഗ്രേഡ് പട്ടികയിലാണ് താരമുള്ളത്. ഇതോടെയാണ് സര്‍ഫറാസും ധ്രുവ് ജുറെലും എന്തുകൊണ്ട് പുറത്തുപോയെന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കുന്നതും.

കാരണം ഇങ്ങനെ : വിവിധ നിബന്ധനകള്‍ അടിസ്ഥാനമാക്കിയാണ് ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കുന്നത്. കരാര്‍ ലഭിക്കാനായി ഒരു താരം ഇന്ത്യൻ സീനിയര്‍ ടീമിന് വേണ്ടി മൂന്ന് ടെസ്റ്റ് മത്സരമോ, എട്ട് ഏകദിനങ്ങളോ, 10 ടി20 മത്സരങ്ങളിലോ കളിച്ചിരിക്കണം. ഇങ്ങനെയുള്ള താരങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി തന്നെ കരാര്‍ ലഭിക്കും.

നിലവില്‍ സര്‍ഫറാസ് ഖാൻ, ധ്രുവ് ജുറെല്‍ എന്നിവര്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇരുവര്‍ക്കും ബിസിസിഐ വാര്‍ഷിക കരാറില്‍ ഇടം ലഭിക്കാതെ പോയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ കളിക്കാനിറങ്ങിയാല്‍ ഇരുവരും ഓട്ടോമാറ്റിക്കായി തന്നെ ഗ്രേഡ് സി പട്ടികയില്‍ ഉള്‍പ്പെടും (Why Sarfaraz Khan and Dhruv Jurel Not Get BCCI Central Contract). ഒരു കോടിയാണ് സി ഗ്രേഡ് കരാര്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്.

നാല് ഗ്രേഡുകളായി തിരിച്ചാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കുന്നത്. ആ 30 താരങ്ങള്‍ ബിസിസിഐ കരാറിന് അര്‍ഹരായിട്ടുണ്ട്. ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് കാറ്റഗറിയില്‍ ഉള്ളത്.

Also Read : ഇഷാനെയും ശ്രേയസിനേയും വെട്ടി; പുതിയ കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ, സഞ്‌ജു തുടരും

ഗ്രേഡ് എ: രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശുഭ്‌മാൻ ഗില്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ.

ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍

ഗ്രേഡ് സി: റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്‌ക്‌വാദ്, ശര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്‌ദീപ് സിങ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാൻ, രജത് പടിദാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.