അയവു വരുമോ ? ഇറാൻ പാകിസ്ഥാൻ സംഘർഷം; ഇരു വിദേശകാര്യമന്ത്രിമാരും ചർച്ച നടത്തി

author img

By ETV Bharat Kerala Team

Published : Jan 20, 2024, 12:25 PM IST

pakistan Iran issue  ഇറാൻ പാകിസ്ഥാൻ സംഘർഷം  ഇറാൻ പാകിസ്ഥാൻ ആക്രമണം  iran strikes in Pakistan

Pakistan Iran issue: രണ്ട് രാജ്യങ്ങളും തമ്മിൽ പരസ്‌പരം ശത്രുത വെടിഞ്ഞ് സാഹേദര്യത്തോടെ ഇറാനുമായി പ്രവർത്തിക്കാൻ പാക്കിസ്ഥാന് ആഗ്രഹം

ഇസ്‌മലാബാദ് : ഇറാൻ പാകിസ്ഥാൻ അതിർത്തികളിൽ ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തി.(Pakistan To Deescalate Tension With Iran, Says 'It Desires To Work Based On Spirit Of Mutual Trust') പാകിസ്ഥാൻ പ്രസിഡന്‍റ് ജലീൽ അബ്ബാസ് ജിലാനിയും ഇറാനിയൻ പ്രസിഡന്‍റ് ഹുസൈൻ അബ്‌ദുള്ളാഹിയാനും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സംഘർഷത്തിന് അയവുവരുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

ഇരു രാജ്യങ്ങളും ചർച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും. പാകിസ്ഥാനും ഇറാനും തമ്മിൽ സഹോദര ബന്ധമാണ് അതുകൊണ്ട് ശത്രുതവെടിഞ്ഞ് ഇരുവരും സംഘർഷത്തിന് അയവുവരുത്തുമെന്ന് പാക് അഡീഷണൽ വിദേശകാര്യ സെക്രട്ടറി റഹിം ഹയാത്ത് ഖുറേഷി മുൻപ് വ്യക്തമാക്കിയിരുന്നു.

ഇരുവരും ഫോൺ വഴി സംസാരിച്ചിരുന്നു ഇതിന് പിന്നാലെയാണ് തീരുമാനം. രണ്ട് രാജ്യങ്ങളും തമ്മിൽ പരസ്‌പരം ശത്രുത വെടിഞ്ഞ് സാഹേദര്യത്തോടെ ഇറാനുമായി പ്രവർത്തിക്കാൻ പാക്കിസ്ഥാന് (iran strikes in Pakistan ) ആഗ്രഹമുള്ളതായി പാകിസ്ഥാൻ പ്രസിഡന്‍റ് ജലീൽ അബ്ബാസ് ജിലാനി അറിയിച്ചു. പ്രവർത്തന തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താൻ രണ്ട് മന്ത്രിമാരും സമ്മതിച്ചിരുന്നു.

വലിയ ആക്രമണമായിരുന്നു പാകിസ്ഥാനുനേരെ ഇറാൻ നടത്തിയത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ജെയ്‌ഷെ അല്‍-അദ്‌ലിന്‍റെ ഏറ്റവും വലിയ ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്.

2012ല്‍ ആണ് ഇറാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ അല്‍-അദ്‌ല്‍ രൂപീകരിക്കപ്പെട്ടത്. ഇറാന്‍റെ തെക്കു കിഴക്കന്‍ പ്രവിശ്യയായ സിസ്‌താന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുന്നി ഭീകര സംഘടനയാണ് ഇതെന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി ജെയ്‌ഷെ അല്‍-അദ്‌ല്‍ ഇറാനിയന്‍ സുരക്ഷ സേനയ്‌ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്.ഇക്കഴിഞ്ഞ ഡിസംബറില്‍ സിസ്‌താന്‍-ബലൂചിസ്ഥാനിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമണം നടന്നിരുന്നു. പിന്നാലെ ആക്രമണത്തിന് ഉത്തരവാദിത്തം ജെയ്‌ഷെ അല്‍-അദ്‌ല്‍ ഏറ്റെടുത്തു.

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 പൊലീസുകാര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. അഫ്‌ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും അതിര്‍ത്തിയിലാണ് സിസ്‌താന്‍-ബലൂചിസ്ഥാന്‍. ഇറാന്‍റെ സുരക്ഷാസേനയും സുന്നി ഭീകരരും മയക്കുമരുന്ന് കടത്തുകാരും മേഖലയില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇറാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ ഒന്നാണ് സിസ്‌താന്‍-ബലൂചിസ്ഥാന്‍. ഈ മേഖലയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും സുന്നി വംശീയ ബലൂചിസ്ഥാനികളാണെന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്‍റെ ചാര ആസ്ഥാനം എന്നാരോപിച്ചായിരുന്നു ആക്രമണം. സിറിയയില്‍ ഐഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.