ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പ്രധാന ഇരകള്‍ സ്‌ത്രീകളും കുട്ടികളും; യുഎന്‍ വിമെന്‍

author img

By ETV Bharat Kerala Desk

Published : Jan 20, 2024, 10:08 AM IST

Gaza War  main victims Women and children  ഗാസയുദ്ധം  ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്

Gaza War: UN Report on women's conditions: ഗാസയുദ്ധത്തില്‍ സ്ത്രീകളും കുട്ടികളുമനുഭവിക്കുന്ന കെടുതികള്‍ വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത്. മാനുഷികതയുടെ പേരില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യണമെന്നും നിര്‍ദ്ദേശം.

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തിന്‍റെ പ്രധാന ഇരകള്‍ സ്‌ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്. 16000 സ്‌ത്രീകളും കുട്ടികളുമാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്(main victims Women and children).

ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതു മുതല്‍ ഓരോ മണിക്കൂറിലും രണ്ട് അമ്മമാര്‍ക്കെങ്കിലും ജീവന്‍ നഷ്‌ട മാകുന്നുണ്ടെന്നും ഐക്യരാഷ്‌ട്രസഭ ലിംഗസമത്വ ഏജന്‍സിയായ യുഎന്‍ വിമെന്‍ ചൂണ്ടിക്കാട്ടുന്നു(Gaza War). നൂറ് ദിനം കടന്ന യുദ്ധത്തില്‍ മൂവായിരം സ്‌ത്രീകളെങ്കിലും വിധവകളായി. പതിനായിരം കുട്ടികള്‍ അച്ഛനില്ലാത്തവരായി മാറി. ലിംഗ അസമത്വവും സ്ത്രികള്‍ക്ക് മേലുള്ള അതിക്രമവും മൂലം ഇവര്‍ കുട്ടികളുമൊത്ത് വീണ്ടും വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ 23 ലക്ഷം വരുന്ന ജനതയില്‍ 19 ലക്ഷവും വിവിധയിടങ്ങളിലേക്ക് അഭയം തേടി പോയ്ക്കഴിഞ്ഞു. ഇത്തരത്തില്‍ അഭയം തേടിയവരില്‍ പത്ത് ലക്ഷവും സ്‌ത്രീകളും കുട്ടികളുമാണ്(morthan 16000 lives lost).

പതിനഞ്ച് കൊല്ലത്തിനിടെ നടന്ന ഏറ്റവും വലിയ നരനായാട്ടിനാണ് ഒക്ടോബര്‍ ഏഴിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ചതെന്നും യുഎന്‍ വിമെന്‍സ് മേധാവി സിമബഹൗസ് പറയുന്നു. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും 67ശതമാനം ജനങ്ങളും കൊല്ലപ്പെട്ടു കഴിഞ്ഞെന്നാണ് നേരത്തെ സിമബഹൗസ് പറഞ്ഞിരുന്നത്. ഇതില്‍ പതിനാല് ശതമാനവും സ്‌ത്രീകളാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. മാനുഷികതയുടെ പേരിലെങ്കിലും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ അവര്‍ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടൈറെസിനോട് നിര്‍ദ്ദേശിച്ചു. ഒക്‌ടോബര്‍ ഏഴുമുതല്‍ തടവിലാക്കിയ മുഴുവന്‍ പേരെയും ഉടന്‍ വിട്ടയ്ക്കണമെന്ന് നിര്‍ദ്ദേശിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.

ഗാസയിലെ സ്‌ത്രീകളുടെ സ്ഥിതി അതിദയനീയമാണ്. ഇവര്‍ക്ക് മതിയായ സുരക്ഷയില്ല. വൈദ്യസഹായവും മരുന്നുകളും ആരോഗ്യസംരക്ഷണവും ലഭിക്കുന്നില്ലെന്നും സിമബഹൗസ് ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കടുത്ത പട്ടിണിയും ഇവര്‍ നേരിടുന്നുണ്ട്. പലര്‍ക്കും പ്രതീക്ഷകളെല്ലാം അസ്‌തമിച്ച് കഴിഞ്ഞു.

പോരാട്ടത്തില്‍ 25000 പലസ്‌തീനികള്‍ മരിച്ചെന്ന് ഹമാസ് ഭരണകൂടത്തിന്‍റെ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ 70ശതമാനവും സ്‌ത്രീകളും കുട്ടികളുമാണ്. ഗാസയിലെ മൂന്നിലൊന്ന് ജനങ്ങള്‍ അതായത് അഞ്ച് ലക്ഷത്തോളം പേര്‍ പട്ടിണിയിലാണെന്നും ഐക്യരാഷ്‌ട്രസഭ പറയുന്നു. ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നൂറിലേറെ പേര്‍ ഇപ്പോഴും ഹമാസിന്‍റെ ബന്ധനത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് നടത്തിയ യുദ്ധത്തില്‍ ക്രൂരമായ ലൈംഗിക ആക്രമണങ്ങളും അരങ്ങേറിയതായി റിപ്പോര്‍ട്ടുണ്ടെന്ന് സിമബഹൗസ് പറയുന്നു. ദുരിത ബാധിതര്‍ക്ക് എല്ലാ വിധത്തിലുമുള്ള സഹായം എത്തിക്കണമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണങ്ങള്‍ക്കിടയിലും മേഖലയില്‍ സ്‌ത്രീസംഘടനകള്‍ സഹായപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. അതേസമയം കേവലം 0.09ശതമാനം പണം മാത്രമേ ഗാസയിലെ പ്രാദേശിക മേഖലയിലുള്ള സ്‌ത്രീകളിലേക്ക് എത്തുന്നുള്ളൂവെന്നാണ് യുഎന്‍ വിമെന്‍റെ കണ്ടെത്തല്‍. ഗാസയിലെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സഹായം എത്തിക്കേണ്ടതുണ്ട്.

യുദ്ധം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കേണ്ടതുമുണ്ടെന്ന് യുഎന്‍ വിമെന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഇസ്രയേലിലെയും പലസ്‌തീനിലെയും മുഴുവന്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അവരുടെ പോരാട്ടമല്ലെ. അത് കൊണ്ട് തന്നെ ഇവര്‍ ഇതിന് വേണ്ടി കൂടുതല്‍ നഷ്‌ടങ്ങള്‍ സഹിക്കേണ്ടതില്ലെന്നും യുഎന്‍ വിമെന്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.