'നമ്മുടെ ലോകം, ശോഭനമായ ഭാവി' ; ഇന്ന് ലോക ചിന്ത ദിനം, ഈ ദിനത്തിന്‍റെ പ്രധാന്യത്തെ കുറിച്ചറിയാം

author img

By ETV Bharat Kerala Team

Published : Feb 22, 2024, 11:48 AM IST

World Thinking Day 2024  ഇന്ന് ലോക ചിന്താ ദിനം  Thinking Day  World Thinking Day

യുവാക്കള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആശയങ്ങള്‍ കൈമാറാനും ഇന്ന് ലോക ചിന്ത ദിനം. ഈ ദിനത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും കൂടുതലറിയാം.

ഹൈദരാബാദ് : ഇന്ന് ലോക ചിന്ത ദിനം. വര്‍ഷം തോറും ഫെബ്രുവരി 22ന് ആചരിക്കുന്ന ലോക ചിന്ത ദിനം യുവജനങ്ങള്‍ക്കിടയില്‍ സൗഹൃദവും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് കൂടി വേണ്ടിയുള്ളതാണ്. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഗേള്‍ ഗൈഡ്‌സ്‌ ആന്‍ഡ് ഗേള്‍ സ്‌കൗട്ട്‌സും ബോയ്‌ സ്‌കൗട്ട്‌സ് ഇന്‍റര്‍നാഷണല്‍ ഫെഡറേഷനും സ്‌കൗട്ടിങ് പ്രസ്ഥാനത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും അതിന്‍റെ സ്വാധീനത്തെ കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനുള്ള ദിനമായി ഈ ദിനം ആചരിക്കുന്നു.

ലോക ചിന്ത ദിനത്തിന്‍റെ ചരിത്രം: സ്‌കൗട്ടിങ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ലോർഡ് റോബർട്ട് ബാഡൻ പവലിനെ ആദരിക്കുന്നതിനായാണ് അദ്ദേഹത്തിന്‍റെ ജന്മ ദിനമായ ഫെബ്രുവരി 22ന് ഈ ദിനം ആചരിക്കുന്നത്. 1926 മുതലാണ് ലോക ചിന്ത ദിനം ആചരിച്ച് തുടങ്ങിയത്. ഓരോ വര്‍ഷവും വ്യത്യസ്‌ത പ്രമേയത്തോടെയാണ് ദിനം ആചരിക്കുന്നത്. ചിന്തിക്കുന്ന ദിനം എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.

1932 മുതലാണ് ഈ ദിനം ഔദ്യോഗികമായി ആചരിച്ച് തുടങ്ങിയത്. പോളണ്ടിലെ ബുക്സെയിൽ നടന്ന ഏഴാമത് വേള്‍ഡ് കോണ്‍ഫറന്‍സിലാണ് ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും സ്‌കൗട്ടിങ് പ്രസ്ഥാനമുണ്ട്.

ലക്ഷക്കണക്കിന് പേരാണ് സ്‌കൗട്ടിങ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ പ്രത്യേകിച്ചും യുവജനങ്ങള്‍ തന്നെയാണ്.

ലക്ഷ്യം: അന്താരാഷ്‌ട്ര വിനോദവും സൗഹൃദവും ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഒരുമിച്ച് ചേര്‍ക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. യുവ കൂട്ടായ്‌മകളിലൂടെ വിവിധ പരിപാടികള്‍ക്കായി പണം സ്വരൂപീക്കുവാനും സാധിക്കും.

വ്യത്യസ്‌ത പ്രമേയങ്ങള്‍: ലോക ചിന്ത ദിനത്തിന്‍റെ പ്രമേയം വര്‍ഷം തോറും വ്യത്യസ്‌തമായിരിക്കും. നമ്മുടെ ലോകം, നല്ല ഭാവി, സമൂഹത്തിലെ ലിംഗ സമത്വം, സമാധാനം, ദാരിദ്ര്യം തുടങ്ങി വിവിധ തലങ്ങളെ സ്‌പര്‍ശിക്കും വിധമുള്ളതായിരിക്കും ലോക ചിന്ത ദിനത്തിന്‍റെ പ്രമേയം.

ലോക ചിന്താദിനത്തിന്‍റെ പ്രധാന്യം: ലോകമെമ്പാടുമുള്ള ഗേള്‍ ഗൈഡുകള്‍ക്കും ഗേള്‍ സ്‌കൗട്ടുകള്‍ക്കും അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവസരമൊരുക്കുന്ന ദിനമാണ് ലോക ചിന്ത ദിനം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കൂടുതല്‍ കാര്യങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ലോകത്തെ വിവിധ കാര്യങ്ങളെ കുറിച്ച് ലോകത്ത് മറ്റ് സമുദായങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മനസിലാക്കാന്‍ ഈ ദിനം അവസരമൊരുക്കും.

ആഘോഷങ്ങള്‍:

സാംസ്‌കാരിക ശില്‍പ ശാലകള്‍: ലോകത്തിന്‍റെ വൈവിധ്യവും സങ്കീര്‍ണവുമായി പാരമ്പര്യങ്ങളിലേക്ക് ആഴ്‌ന്നിറങ്ങാന്‍ ഇത്തരം വേദികളൊരുക്കുന്നത് ഗുണകരമാകും. ഇതില്‍ പങ്കെടുക്കുന്നതിലൂടെ മറ്റിടങ്ങളിലെ ആചാരങ്ങള്‍, കരകൗശല വസ്‌തുക്കള്‍, പാചക രീതികള്‍ എന്നിവയെ കുറിച്ചുള്ള അറിവ് നേടാന്‍ സാധിക്കും.

എജ്യുക്കേഷണല്‍ ആക്‌ടിവിറ്റി: അന്താരാഷ്‌ട്ര ബന്ധങ്ങള്‍, ലിംഗസമത്വം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താം. ഇത് തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാകാന്‍ സഹായകരമാകും.

സൗഹൃദ കൈമാറ്റം: കത്തുകൾ, ഓൺലൈൻ ഫോറങ്ങൾ അല്ലെങ്കിൽ വെർച്വൽ ഒത്തുചേരലുകൾ എന്നിവയിലൂടെ ഗേൾ ഗൈഡ് ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്താം. സംസ്‌കാരങ്ങളെ കുറിച്ചും മനസിലാക്കാന്‍ ഇത് സഹായകരമാകും. പൊതു ഇടങ്ങളില്‍ ശുചീകരണം പ്രവൃത്തികള്‍ നടത്താം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.