ETV Bharat / health

മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയകളെ തുരത്താന്‍ ആന്‍റിബയോട്ടിക്കുകളുമായി ഗവേഷകര്‍

author img

By ETV Bharat Kerala Team

Published : Feb 18, 2024, 5:50 PM IST

മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയകളെ തുരത്താന്‍ ആന്‍റിബയോട്ടിക്കുമായി ഗവേഷകര്‍.

antibiotic  against drug resistant bacteria  ആന്‍റിബയോട്ടിക്  യുറി പൊളിക്കനോവ്  യുണിവേഴ്സ്റ്റി ഓഫ് ഇല്ലിനോയ്സ്
ntibiotic neomycin effectively lowers harmful germs that have evolved resistance to a number of commonly used antimicrobial d

ലോസ്ഏഞ്ചല്‍സ്: മരുന്നുകളെ പ്രതിരോധിക്കുകയും അതിലൂടെ രോഗമുണ്ടാക്കുകയും ചെയ്യുന്ന ബാക്‌ടീരികളെ തുരത്താന്‍ പ്രതിവിധിയുമായി ഗവേഷകര്‍. മരുന്നുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ബാക്‌ടീരിയകളെ തുരത്താന്‍ ഗവേഷകര്‍ ഒരു ആന്‍റിബയോട്ടിക് വികസിപ്പിച്ചിരിക്കുന്നു(antibiotic).

സയന്‍സ് ജേര്‍ണലിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. സാധാരണ നാം ഉപയോഗിക്കുന്ന മിക്ക മരുന്നുകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ശരീരത്തിലെ അപകടകാരികളായ ബാക്‌ടീരിയകളെ പുതുതായി വികസിപ്പിച്ചെടുത്ത ആന്‍റി ബയോട്ടിക് സഹായിക്കുമെന്ന് ലേഖനത്തില്‍ പറയുന്നു( fight against drug-resistant bacteria).

യുണിവേഴ്സ്റ്റി ഓഫ് ഇല്ലിനോയ്സ് ചിക്കാഗോ(UIC)ബയോളജിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറായ യുറി പൊളിക്കനോവും സംഘവും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ദീര്‍ഘകാലമായുള്ള ഗവേഷത്തിലൂടെയാണ് പുതിയ ആന്‍റിബയോട്ടിക് കണ്ടെത്തിയിരിക്കുന്നത്.

മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയകള്‍ ഇതിനായി റൈബോസോമുകളില്‍ എത്രമാത്രം മാറ്റങ്ങള്‍ വരുത്തുന്നു എന്നാണ് ഗവേഷകര്‍ ആദ്യം പരിശോധിച്ചത്. പകുതിയിലേറെ ആന്‍റിബയോട്ടിക്കുകളും ഇവയുെട പ്രോട്ടീന്‍ ബയോസിന്തസിസ് വഴി ബാക്‌ടീരയകളെ വളര്‍ത്താന്‍ ശേഷിയുള്ളവയാണ്. ഈ പ്രോട്ടീന്‍ നിര്‍മ്മാണപ്രക്രിയ തടയാനായാല്‍ ബാക്‌ടീരിയകളെ നശിപ്പിക്കാനാകുമെന്ന് തങ്ങള്‍ കണ്ടെത്തിയതായി പോളികനോവ് പറഞ്ഞു.

ഈ ആക്രമണത്തെ നേരിടാന്‍ മിക്ക ബാക്‌ടീരിയകളും ശേഷി ആര്‍ജ്ജിക്കുന്നുണ്ട്. അധികമായി ഒരു മീഥൈല്‍ സംഘത്തെ കൂട്ടിച്ചേര്‍ത്താല്‍ പ്രതിരോധശേഷി കൈവരും. ഒരു കാര്‍ബണ്‍ ആറ്റവും മൂന്ന് ഹൈഡ്രജന്‍ ആറ്റങ്ങളും കൂടി അവയുടെ റൈബോസോമുകളിലേക്ക് കൂട്ടിച്ചേര്‍ത്താല്‍ മതിയാകും. പുതുതലമുറ ആന്‍റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കുന്നതിന് ജൈവിക ഘടന അടിസ്ഥാനമാക്കി മാത്രമുള്ള പഠനങ്ങളാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തിയിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ജീവന്‍ രക്ഷാ മരുന്നുകളിലടക്കം പു തിയ സങ്കേതങ്ങള്‍ ഉപയോഗിക്കാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: കണ്ണിലെ ക്യാന്‍സര്‍; നൂതന ചികിത്സയും ശസ്ത്രക്രീയയും കേരളത്തില്‍, മലബാര്‍ കാന്‍സര്‍ സെന്‍ററിന് മറ്റൊരു നേട്ടംകൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.