കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ? അറിയാൻ ന്യൂട്രിഎയ്‌ഡ് ആപ്പ് ലോഞ്ച് ചെയ്‌തോളൂ

author img

By ETV Bharat Kerala Team

Published : Feb 16, 2024, 11:05 AM IST

nutriAIDE app  National Institute of Nutrition  app for knowing the details of food  ന്യൂട്രിഎയ്‌ഡ് ആപ്പ്

കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണ രീതികളും ആപ്പില്‍ അറിയാം. The National Institute of Nutrition -NIN

ഹൈദരാബാദ് : ആരോഗ്യ രംഗത്ത് പുത്തന്‍ ചുവടുവയ്‌പ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (The National Institute of Nutrition -NIN)). കഴിക്കുന്ന ഭക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്ന തരത്തിലുള്ള ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (nutriAIDE app by National Institute of Nutrition). ഇന്ത്യയുടെയും ജര്‍മനിയുടെയും സഹകരണത്തോടെ രണ്ട് വര്‍ഷം നീണ്ട ഗവേഷണത്തിലാണ് ന്യൂട്രിഎയ്‌ഡ് (NutriAIDE app) എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ കയറക്‌ടര്‍ ഡോ. ഹേമലത പറഞ്ഞു.

വ്യാഴാഴ്‌ച (15/02/2024) ആയിരുന്നു ആപ്ലിക്കേഷന്‍റെ ലോഞ്ചിങ്. ഭക്ഷണത്തിലെ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ വിശദാംശങ്ങള്‍ ഉപയോക്താവിന് അറിയാനാകും എന്നതാണ് ആപ്ലിക്കേഷന്‍റെ പ്രധാന പ്രത്യേകത.

ന്യൂട്രിഎയ്‌ഡിനെ കുറിച്ച് (app for knowing the details about food) : എന്ത് തരം ഭക്ഷണം കഴിക്കുന്നു? കഴിക്കുന്ന ഭക്ഷണത്തിന്‍റെ പോഷക മൂല്യങ്ങള്‍ എങ്ങനെ? എത്ര ഊര്‍ജം സംഭരിക്കുന്നു? ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ ലഭിക്കുന്നുണ്ടോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ന്യൂട്രിഎയ്‌ഡ്. രാജ്യത്തെ 5,500 തരം ഭക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്പ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ 12 ശതമാനം വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നും പറയപ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് അവരുടെ ഭക്ഷണ ശീലത്തെ കുറിച്ച് മനസിലാക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലേക്ക് സ്വയം മാറാനും ന്യൂട്രിഎയ്‌ഡ് സഹായിക്കുന്നു. നിര്‍മിത ബുദ്ധി (Artificial Intelligence -AI) യില്‍ അധിഷ്‌ടിതമായ ഉപകരണം, കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഫോട്ടോ തിരിച്ചറിഞ്ഞാണ് ആവശ്യമായ വിവരങ്ങള്‍ ഉപയോക്താവിന് ലഭ്യമാക്കുന്നത്.

Also Read: പരസ്യങ്ങളില്‍ വീഴരുത്, എനർജി ഡ്രിങ്കുകൾ ആരോഗ്യത്തിന് ഹാനികരമാകുന്നത് ഇങ്ങനെ...

'പോഷണം മെച്ചപ്പെടുത്തുന്നതിനായി മികച്ച ഭക്ഷണത്തിനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക' എന്ന ലക്ഷ്യത്തോടെയുള്ള ഒരു സഹകരണ ഗവേഷണ പദ്ധതിയുടെ ഫലമാണ് ന്യൂട്രിഎയ്‌ഡ് ആപ്ലിക്കേഷന്‍. ഇന്‍ഡോ-ജര്‍മന്‍ സഹകരണത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഓഗ്‌സ്‌ബര്‍ഗ് സര്‍വകലാശാല, ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ന്യൂട്രീഷന്‍ പോട്‌സ്‌ഡാം-റേബ്രൂക്ക്, വെപ്പേര്‍ട്ടല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ്, ഇന്‍വയോണ്‍മെന്‍റ്, എനര്‍ജി, ചണ്ഡീഗഡ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്‌ അപ്പ് കാല്‍വ്രി വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ന്യൂട്രിഎയ്‌ഡിന്‍റെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചത്. മറ്റ് കലോറി ആപ്പിനേക്കാള്‍ മികച്ചതാണ് ന്യൂട്രിഎയ്‌ഡ് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.