ETV Bharat / health

പ്ലാസ്‌മയും രക്തവും അനധികൃതമായി ശേഖരിച്ച് വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Feb 3, 2024, 6:17 PM IST

പ്ലാസ്‌മയും രക്തവും അനധികൃതമായി ശേഖരിച്ച് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. ആർ.രാഘവേന്ദ്ര നായിക്കാണ് പിടിയിലായത്. എച്ച്‌ഐവി, എച്ച്‌സിവി, എച്ച്ബിഎസ്ഐജി, വിഡിആർഎൽ, മലേറിയ എന്നീ രോഗങ്ങളുള്ളവരുടെ രക്തവും കൂട്ടത്തില്‍ കണ്ടെത്തി.

Plasma And Blood Storage  പ്ലാസ്‌മയും രക്തവും വില്‍പ്പന  Drug Control Department  പ്ലാസ്‌മ
Man Arrested With Illegal Storage Of Plasma And Blood

ഹൈദരാബാദ്: മനുഷ്യ പ്ലാസ്‌മ, രക്തം തുടങ്ങിയവ അനധികൃതമായി വില്‍പ്പന നടത്തുന്ന റാക്കറ്റുകളെ പിടികൂടി ഡ്രഗ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് (Drug Control Department). ഒരാള്‍ അറസ്റ്റില്‍. റാക്കറ്റിലെ പ്രധാന കണ്ണിയായ ആർ.രാഘവേന്ദ്ര നായിക്കാണ് പിടിയിലായത്.

മൂസാപേട്ടയിലെ ഭവാനി നഗറിലെ ഹീമോ സർവീസ് ലബോറട്ടറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്‌ച (ഫെബ്രുവരി2) ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് പ്ലാസ്‌മയും രക്തവുമെല്ലാം അനധികൃതമായി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത് (Hemo Service Laboratories).

അനധികൃതമായി സൂക്ഷിക്കുന്ന ഇവയെല്ലാം തെലങ്കാനയിലെ വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്തിയതായും ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് സംഘം അന്വേഷണത്തില്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത നായിക്ക് കഴിഞ്ഞ 8 വര്‍ഷമായി ലബോറട്ടറി നടത്തിവരികയാണ് (Selling Of Human Plasma, Blood, And Serum). ശ്രീകാർ ഹോസ്‌പിറ്റലിലെ ബ്ലഡ് ബാങ്ക്, മൈത്രി നഗർ, മിയാപൂർ, ന്യൂ ലൈഫ് ബ്ലഡ് സെന്‍റര്‍, ദാറുൽഷിഫ, ആന്ധ്രപ്രദേശിലെ കുർണൂരിലെ ധർമ്മപേട്ടിലെ ആർആർ ഹോസ്‌പിറ്റലിലെ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇവ ശേഖരിക്കുന്നതെന്ന് ഡിഡിഎ അന്വേഷണത്തില്‍ കണ്ടെത്തി (Illegal storage of plasma and blood) .

ഇത്തരത്തില്‍ വിവിധയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന രക്തവും പ്ലാസ്‌മയുമെല്ലാം വിശാഖപട്ടണത്തെ ആക്റ്റിമസ് ബയോസയൻസസ്, ബാലാനഗർ ക്ലീൻസ് ലാബ്‌സ്‌, ക്യുപിഎസ് ബയോ സർവീസസ് ഇന്ത്യ ലിമിറ്റഡ്, പൂനെയിലെ ക്ലിനോവി റിസർച്ച് ലിമിറ്റഡ്, സിനർഗൺ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലേക്കാണ് കൈമാറിയിരുന്നത്. നിലവില്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവയെല്ലാം ശേഖരിക്കുകയും വില്‍പ്പന നടത്തുകയും ചെയ്‌തിരുന്നത്.

150 മില്ലി 700 രൂപയ്‌ക്കാണ് രാഘവേന്ദ്ര നായിക് വാങ്ങിയിരുന്നത്. എന്നാല്‍ ഇവ 3800 രൂപയ്‌ക്കാണ് വില്‍പ്പന നടത്താറുള്ളതെന്നും ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എച്ച്‌ഐവി, എച്ച്‌സിവി, എച്ച്ബിഎസ്ഐജി, വിഡിആർഎൽ, മലേറിയ തുടങ്ങിയ അസുഖ ബാധിതരില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിച്ചതായും രക്ത സാമ്പിളുകള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തി.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡയറക്‌ടര്‍ ജനറല്‍ വി.ബി കമലഹാസന്‍ റെഡ്ഡി പറഞ്ഞു. ഡെപ്യൂട്ടി ഡയറക്‌ടർ ബി.സൗഭാഗ്യലക്ഷ്‌മി, അസിസ്റ്റന്‍റ് ഡയറക്‌ടർ ജി.ശ്രീനിവാസ്, തുടങ്ങിയവരും അന്വേഷണത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.