രശ്‌മിക മന്ദാനയുമായുള്ള വിവാഹം ഫെബ്രുവരിയിൽ? പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട

author img

By ETV Bharat Kerala Team

Published : Jan 20, 2024, 4:53 PM IST

vijay deverakonda on engagement  vijay deverakonda rashmika mandanna  വിജയ് ദേവരകൊണ്ട രശ്‌മിക മന്ദാന  വിജയ് ദേവരകൊണ്ട വിവാഹം

Vijay Deverakonda On Engagement Rumours: ഫെബ്രുവരിയിൽ രശ്‌മിക മന്ദാനയുമായുള്ള വിവാഹം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തി നടൻ വിജയ് ദേവരകൊണ്ട.

ശ്‌മിക മന്ദാനയുമായുള്ള (Rashmika Mandanna) വിവാഹ വാർത്തകളിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട (Vijay Deverakonda). ഇരുവരും ഫെബ്രുവരിയിൽ വിവാഹിതരാകുമെന്ന തരത്തിൽ വാർത്തകൾ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിജയ്‌ ദേവരകൊണ്ട.

ഫെബ്രുവരിയിൽ താൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ലെന്നാണ് താരത്തിന്‍റെ പ്രതികരണം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 'രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് തോന്നുന്നത്. എല്ലാ വർഷവും ഇത്തരത്തിലുള്ള വാർത്തകൾ ഞാൻ കേൾക്കാറുണ്ട്. മാധ്യമങ്ങൾ എന്നെ വിവാഹം കഴിപ്പിക്കാൻ കാത്തിരിക്കുകയാണ്' എന്നും താരം പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങുന്നില്ലെന്നും കരിയറിലാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾക്ക് വ്യക്തത വരുത്തി വിജയ് ദേവരകൊണ്ടയുടെ ടീം ഇതിന് മുൻപും രംഗത്തെത്തിയിരുന്നു (Vijay Devarakonda Rashmika engagement rumors) . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന 'കഥകളി'ൽ സത്യമില്ല എന്നായിരുന്നു നടന്‍റെ ടീം പറഞ്ഞത്. ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും അവർ അഭ്യർഥിച്ചു.

2018ൽ പുറത്തിറങ്ങിയ ഗീതാഗോവിന്ദം, 2019ൽ പുറത്തിറങ്ങിയ ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. തുടർച്ചയായി രണ്ട് സിനിമകളിൽ അഭിനയിക്കുകയും ടൂറിലും ഡിന്നർ പാർട്ടികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്‌തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്. ഇതിനിടെ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്ന് വ്യക്തമാക്കി വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും പലകുറി രംഗത്തെത്തിയിരുന്നു. പക്ഷേ തുടർന്നും ഇരുവരെയും ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവന്നു.

രൺബീർ കപൂറിനൊപ്പമുള്ള 'ആനിമൽ' (Animal) എന്ന ചിത്രമാണ് രശ്‌മിക മന്ദാന നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. സന്ദീപ് റെഡ്ഡി വംഗയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. ചിത്രം വ്യാപക വിമർശനം നേരിട്ടെങ്കിലും 800 കോടിയിലധികം രൂപ ചിത്രം ബോക്‌സ് ഓഫിസ് കളക്ഷൻ നേടി. അല്ലു അർജുൻ നായകനായ 'പുഷ്‌പ 2' എന്ന ചിത്രത്തിലും രശ്‌മിക മന്ദാനയാണ് നായിക (Pushpa 2: The Rule).

വിജയ് ദേവരകൊണ്ട നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം 'ഖുഷി'യാണ്. നിലവിൽ 'ഫാമിലി സ്റ്റാർ' എന്ന ചിത്രത്തിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മൃണാൾ താക്കൂറാണ് നായിക. ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വിജയ് ദേവരകൊണ്ടയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.