'മൂക്കില്ലാ രാജ്യത്തി'ലെ തമാശ അനുകരിച്ച് റീലുമായി വിദ്യ ബാലന്‍ ; വീഡിയോ വൈറൽ

author img

By ETV Bharat Kerala Team

Published : Feb 21, 2024, 1:06 PM IST

vidya Balan Malayalam reel  Mookilla Rajyathu comedy scene  vidya Balan viral video  വിദ്യ ബാലന്‍ വീഡിയോ  മൂക്കില്ലാ രാജ്യത്ത് കോമഡി രംഗം

രണ്ടാഴ്‌ചയായി മലയാള സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് കുറിച്ചുകൊണ്ടാണ് വിദ്യ ബാലൻ വീഡിയോ പങ്കുവച്ചത്

ലയാളികൾ എക്കാലവും നെഞ്ചേറ്റുന്ന ചലച്ചിത്രങ്ങളിൽ ഒന്നാണ് 'മൂക്കില്ലാ രാജ്യത്ത്'. അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാളികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നു. ഇപ്പോഴിതാ ഈ സിനിമയിലെ ഒരു തകർപ്പൻ തമാശ അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് നടി വിദ്യ ബാലന്‍ (vidya Balan imitating Mookilla Rajyathu movie's comedy scene).

തന്‍റെ വേരുകളിലേക്കുള്ള രസകരമായ അർച്ചനയാണ് ഇതെന്ന് കുറിച്ചു കൊണ്ടാണ് 'മൂക്കില്ലാ രാജ്യത്ത്' സിനിമയിലെ പ്രശസ്‌തമായ രംഗം അനുകരിച്ചുള്ള റീൽ താരം പങ്കിട്ടത്. രണ്ടാഴ്‌ചയായി മലയാള സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്നും വിദ്യ ബാലൻ കുറിച്ചു. ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

തിലകന്‍, ജഗതി, സിദ്ദിഖ്, മുകേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി, മത്സരിച്ചഭിനയിച്ച കോമഡി എന്‍റർടെയിനറാണ് 'മൂക്കില്ലാ രാജ്യത്ത്'. പ്രധാന താരങ്ങള്‍ക്കൊപ്പം രാജന്‍ പി ദേവ്, പപ്പു, വിനയ പ്രസാദ് സുചിത്ര, മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, ഫിലോമിന, ജഗദീഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. രോഹിണി ആർട്‌സിന്‍റെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് ബി ജയചന്ദ്രൻ ആണ്.

ഈ സിനിമയിലെ രാജന്‍ പി ദേവും പപ്പുവും മറ്റ് പ്രധാന കഥാപാത്രങ്ങളും ചേര്‍ന്നഭിനയിച്ച കോമഡി രംഗമാണ് ഇപ്പോൾ വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. 'ലവ് മലയാളം സിനിമ' എന്ന ഹാഷ്‌ടാഗിനൊപ്പമാണ് താരം റീല്‍സ് പങ്കുവെച്ചത്. ഒട്ടേറെ പേരാണ് വീഡിയോയ്‌ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. മലയാളികളുടേതാണ് കമന്‍റുകളിൽ സിംഹഭാഗവും!

കേരളത്തില്‍ വേരുകളുള്ള ആളാണെങ്കിലും വിദ്യ ജനിച്ചതും വളര്‍ന്നതും എല്ലാം മുംബൈയിലാണ്. പാലക്കാടന്‍ തമിഴാണ് തന്‍റെ മാതൃഭാഷയെന്ന് വിദ്യ മുൻപ് വ്യക്തമാക്കിയിരുന്നു. അതേസമയം ഏക്ത കപൂര്‍ നിര്‍മിച്ച സീരിയലിലൂടെയാണ് വിദ്യ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.

എന്നാൽ ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് മലയാള സിനിമയില്‍ ആയിരുന്നു വിദ്യ ആദ്യമായി അഭിനയിച്ചത്. മോഹൻലാലിനൊപ്പം 'ചക്രം' എന്ന ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമ അണിയറക്കാർ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ലോഹിതദാസ് ഈ ചിത്രം സംവിധാനം ചെയ്‌തു. പൃഥ്വിരാജും മീര ജാസ്‌മിനും ഈയിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ALSO READ: ഇതാരാ ഷമ്മിയോ അല്ല, മഹേഷോ ? ; വൈറലായി ഫഹദിന്‍റെ 'അപരൻ'

അതേസമയം ബോളിവുഡില്‍ 'പരിണീത' എന്ന സിനിമയിലൂടെയാണ് വിദ്യ പ്രശസ്‌തിയാർജിക്കുന്നത്. 'ഡേര്‍ട്ടി പിക്‌ചർ' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യ നേടി. 'ബോൽ ഭുലയ്യ'യുടെ മൂന്നാം ഭാഗമാണ് വിദ്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.