ETV Bharat / entertainment

'വര്‍ഷങ്ങള്‍ക്കു ശേഷം' ട്രെയിലർ റിലീസ് ; പ്രധാന അപ്‌ഡേറ്റ് പുറത്ത്

author img

By ETV Bharat Kerala Team

Published : Mar 21, 2024, 7:46 AM IST

Vineeth Sreenivasan movie  Varshangalkku Shesham  Pranav Mohanlal  Dhyan Sreenivasan
Varshangalkku Shesham

പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന വിനീത് ശ്രീനിവാസന്‍റെ 'വര്‍ഷങ്ങള്‍ക്കു ശേഷം' ട്രെയിലർ ഇന്ന് റിലീസ് ചെയ്യും

തിയേറ്ററുകളിൽ ഓളം സൃഷ്‌ടിച്ച 'ഹൃദയം' എന്ന സിനിമയ്‌ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. മലയാളി സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ സുപ്രധാന അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.

'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ ട്രെയിലർ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് (മാർച്ച് 21 വ്യാഴം) വൈകീട്ട് ആറ് മണിക്ക് ട്രെയിലർ പുറത്തെത്തും. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലാണ് ട്രെയിലർ റിലീസ് തീയതി പ്രേക്ഷകരുമായി പങ്കുവച്ചത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം വൻ താരനിരയും അണിനിരക്കുന്നുണ്ട്. നിവിൻ പോളിയാണ് അതിൽ പ്രധാനി. ചിത്രത്തിൽ നിർണായക വേഷത്തിലാകും താരം എത്തുക എന്നാണ് കരുതുന്നത്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അടുത്തിടെയാണ് ചിത്രത്തിലെ പാട്ടുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദ്യ ഘട്ടത്തില്‍ ആറ് ഗാനങ്ങളാണ് പുറത്തിറക്കിയത്. ഇനി നാല് പാട്ടുകൾ കൂടി പുറത്തിറങ്ങാനുണ്ട്. 'ഹൃദയം' പോലെ സംഗീതത്തിന് പ്രധാന്യം നൽകിയാണ് വിനീത് 'വർഷങ്ങൾക്കു ശേഷ'വും അണിയിച്ചൊരുക്കിയത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് അമൃത് രാംനാഥാണ്. ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗാനരചന.

READ MORE: 'വർഷങ്ങൾക്കു ശേഷം' ജൂക്ക്ബോക്‌സെത്തി; തരംഗമായി ഗാനങ്ങൾ

മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ നിർമാണം. ഇന്ത്യയൊട്ടാകെ ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നതും മെറിലാൻഡ് സിനിമാസ് തന്നെയാണ്. ഏപ്രിൽ പതിനൊന്നിന് റംസാൻ - വിഷു റിലീസായി 'വർഷങ്ങൾക്കു ശേഷം' പ്രേക്ഷകരിലേക്കെത്തും.

ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിശ്വജിത്താണ്. രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിമേഷ് താനൂർ കലാസംവിധാനവും നിർവഹിക്കുന്നു. സജീവ് ചന്തിരൂർ പ്രൊഡക്ഷൻ കൺട്രോളറും വിജേഷ് രവി ഫിനാൻസ് കൺട്രോളറുമാണ്.

ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ - ഫാഴ്‌സ് ഫിലിം, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഓഡിയോഗ്രാഫി - വിപിൻ നായർ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc, ഓഡിയോ പാർട്‌ണർ - തിങ്ക് മ്യൂസിക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.