ഷാജൂൺ കാര്യാലിന്‍റെ 'മൃദു ഭാവേ ദൃഢ കൃത്യേ' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

author img

By ETV Bharat Kerala Team

Published : Jan 20, 2024, 4:13 PM IST

മൃദു ഭാവേ ദൃഢ കൃത്യേ ഫെബ്രുവരി 2ന്  ഷാജൂൺ കാര്യാൽ മൃദു ഭാവേ ദൃഢ കൃത്യേ  Shajoon Kariyal movie MBDK  mrudu bhave drida krithye relase

Mrudu Bhave Drida Krithye Movie to release on February 02: 'മൃദു ഭാവേ ദൃഢ കൃത്യേ' ഫെബ്രുവരി 2ന് തിയേറ്ററുകളിലേക്ക്

ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന സിനിമ 'മൃദു ഭാവേ ദൃഢ കൃത്യേ' (MBDK) റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 2ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഹൈഡ്രോ എയർടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഡോക്‌ടർ വിജയ് ശങ്കർ മേനോനാണ് ഈ ചിത്രത്തിന്‍റെ നിർമാണം (Shajoon Kariyal's mrudu bhave drida krithye movie to release on February 02).

ടെലിവിഷൻ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ യുവതാരവും മോട്ടിവേഷണൽ സ്‌പീക്കറുമായ സൂരജ് സൺ ആണ് 'മൃദു ഭാവേ ദൃഢ കൃത്യേ' സിനിമയിലെ നായകൻ. 'തട്ടുംപുറത്ത് അച്യുതൻ, ഏതം' തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സുരേഷ് കൃഷ്‌ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോൻ, ജീജ സുരേന്ദ്രൻ, ഹരിത്, സിദ്ധാർഥ് രാജൻ, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധനൻ, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

നിർമാതാവായ ഡോക്‌ടർ വിജയ് ശങ്കർ മേനോനാണ് ചിത്രത്തിന്‍റെ കഥയും രചിച്ചിരിക്കുന്നത്. രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവും ഒരുക്കിയിരിക്കുന്നു. നവാഗതനായ നിഖിൽ വി നാരായണനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുമേഷാണ് ചിത്രത്തിന്‍റെ എഡിറ്റർ.

റഖീബ് ആലം, ദിൻനാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്‌ണൻ, ശ്രീജിത് രാജേന്ദ്രൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സാജൻ മാധവാണ്. നരേഷ് അയ്യർ, ഹെഷാം അബ്‌ദുൾ വഹാബ്, സയനോര ഫിലിപ്, മൃദുല വാര്യർ, അതുൽ നറുകര, ബിനു ആന്‍റണി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മേക്കപ്പ് - പി എൻ മണി, സംഘട്ടനം - മാഫിയ ശശി, ആർട് ഡയറക്‌ടർ - ബോബൻ, സ്റ്റിൽസ് - ഷജിൽ ഒബ്‌സ്‌ക്യൂറ, കോസ്റ്റ്യൂം - രശ്‌മി ഷാജൂൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രമോദ് കൃഷ്‌ണൻ, അസോസിയേറ്റ് ഡയറക്‌ടർ - ജുനൈറ്റ് അലക്‌സ് ജോർഡി, കൊറിയോഗ്രാഫി - വിഷ്‌ണുദേവ (മുംബൈ) ആൻഡ് റിഷ്‌ദാൻ അബ്‌ദുൾ റഷീദ്.

അസോസിയേറ്റ് പ്രൊഡക്ഷൻ കൺട്രോളർ ആൻഡ് ഫിനാൻസ് കൺട്രോളർ - ജയശ്രീ നായർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ പരപ്പനങ്ങാടി, വിഷ്വൽ ഇഫക്‌ട്‌സ് – പിക്ടോറിയൽ എഫ് എക്‌സ്, സൗണ്ട് ഡിസൈൻ - വിക്കി ആൻഡ് കിഷൻ, സൗണ്ട് മിക്‌സ് – അജിത് എ ജോർജ്.

ഡോൾബി അറ്റ്മോസ് മിക്‌സ് – സപ്‌താ റെക്കോർഡ്‌സ്, ഡി ഐ - ആക്ഷൻ ഫ്രെയിംസ് മീഡിയ, ടൈറ്റിൽ ഗ്രാഫിക്‌സ് - സഞ്ചു ടോം ജോർജ്, പബ്ലിസിറ്റി ഡിസൈ൯ – മനു ഡാവിഞ്ചി, സഹനിർമ്മാണം – സഹസ്ര എക്‌സ്‌പർടൈസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - സന്ദീപ് മേനോൻ ആൻഡ് സുധീപ് മേനോൻ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. കാസർകോട്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.