നാച്ചുറൽ സ്റ്റാർ നാനിക്ക് പിറന്നാൾ ആശംസകൾ ; സ്പെഷ്യൽ ‌ടീസർ‍ പുറത്തിറക്കി ടീം 'സരിപോദാ ശനിവാരം'

author img

By ETV Bharat Kerala Team

Published : Feb 24, 2024, 5:25 PM IST

Saripodhaa Sanivaaram  Nani  telugu movie  നാനി  സരിപോദാ ശനിവാരം

സരിപോദാ ശനിവാരം'ത്തിൽ പരുക്കൻ ലുക്കിലാണ് നാനി പ്രത്യക്ഷപ്പെടുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട തെലുങ്ക് താരം നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം 'സരിപോദാ ശനിവാരം' ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റ‍ർ പുറത്തിറക്കി. പോസ്റ്ററിനോടൊപ്പം ചിത്രത്തിന്‍റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

മാസ്സ് ആക്ഷൻ രം​ഗങ്ങളോടെ കളർഫുളായെത്തിയ ടീസർ നാനിയുടെ കഥാപാത്രത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്നു. സൂര്യ എന്ന കഥാപാത്രമായ് നാനി വേഷമിടുന്ന ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിലെത്തും ('Saripodhaa Sanivaaram' first glimpse out).

വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഡിവിവി എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായിക. തമിഴ് താരം എസ്.ജെ. സൂര്യയും സുപ്രധാനമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.

'എന്‍റെ സുന്ദരനികി' പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകനാണ് വിവേക് ആത്രേയ. നാനിയും വിവേകും ആദ്യമായ് ഒന്നിച്ച ചിത്രത്തിൽ വളരെ മൃദുലമായ കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ 'സരിപോദാ ശനിവാരം'ത്തിൽ പരുക്കൻ ലുക്കിലാണ് നാനി പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് പുറത്തിറങ്ങുന്ന പാൻ ഇന്ത്യ സിനിമയാണ് 'സരിപോദാ ശനിവാരം'.
ഛായാഗ്രഹണം: മുരളി ജി

ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്

സംഗീതം: ജേക്‌സ് ബിജോയ്

ആക്ഷൻ: രാം-ലക്ഷ്‌മൺ

മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്‌സ്

പിആർഒ: ശബരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.