ETV Bharat / entertainment

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും, ദേ എത്തി ; ഒരു ജാതി ഒരു ജാതകം ഒഫീഷ്യൽ ടീസർ റിലീസായി

author img

By ETV Bharat Kerala Team

Published : Mar 5, 2024, 5:31 PM IST

oru jathi jathakam  Vineeth Sreenivasan  oru jathi jathakam Official Teaser  ഒരു ജാതി ജാതകം  വിനീത് ശ്രീനിവാസൻ
Vineeth Sreenivasan New Movie Oru Jathi Jathakam Official Teaser Outed

മകന് കൂട്ടായി ശ്രീനിവാസനും ചിത്രത്തിലുണ്ട്

വിനീത് ശ്രീനിവാസനെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന " ഒരു ജാതി ഒരു ജാതകം " എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ റിലീസായി.അരവിന്ദന്‍റെ അതിഥികൾ (Aravindante Athidhikal)'എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗായകനായും സംവിധായകനായും അഭിനേതാവായും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസൻ. മലബാറിൽ നിന്ന് ചെന്നൈ നഗരത്തിലേക്ക് ജോലികിട്ടി വരുന്ന ഒരു ഇടത്തരം കുടുംബത്തിലെ യുവാവായിട്ടാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്. ചെന്നൈ നഗരത്തിൽ എത്തിയതിന് ശേഷമുള്ള യുവാവിന്‍റെ ജീവിത കഥയാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിരിയിലേക്ക് മാത്രമല്ല ചിന്തയിലേക്കും കൂടെ പ്രേക്ഷകരെ നയിക്കുന്ന ചിത്രമാണിത്.

ഇത്തവണ മകന് കൂട്ടായി ശ്രീനിവാസനും ചിത്രത്തിലുണ്ട്. അരവിന്ദന്‍റെ അതിഥികൾക്ക് ശേഷം ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടെയാണിത്.

ചിരിമരുന്നുമായി അജു വർഗീസും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ബാബു ആന്‍റണി,പി പി കുഞ്ഞികൃഷ്‌ണൻ, മൃദുൽ നായർ, ഇഷാ തൽവാർ വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്,പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ,നിർമ്മൽ പാലാഴി, വിജയകൃഷ്‌ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങി മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിശ്വജിത് ഒടുക്കത്തിലാണ്. രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിൽ മനു മഞ്ജിത്തിന്‍റെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് ഗുണ ബാലസുബ്രമണ്യമാണ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ-സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്‌ടർ-മനു സെബാസ്‌റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി,

കാസ്‌റ്റിംഗ് ഡയറക്‌ടർ- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്‌ടർ-ജയപ്രകാശ് തവനൂർ,ഷമീം അഹമ്മദ്, അസിസ്‌റ്റന്‍റ് ഡയറക്‌ടർ-റോഷൻ പാറക്കാട്‌ നർമ്മൽ വർഗ്ഗീസ്,സമർ സിറാജുദിൻ, കളറിസ്റ്റ്-ലിജു പ്രഭാകർ,സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ,സൗണ്ട് മിക്‌സിംഗ് -വിപിൻ നായർ, വിഎഫ്എക്‌സ്-സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ-അർച്ചന മാസ്റ്റർ, ആക്ഷൻ-പിസി സ്റ്റണ്ട്സ്,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, ടൈറ്റിൽ ഡിസൈൻ-അരുൺ പുഷ്‌കരൻ,പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്-നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിംഗ്, വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.