ETV Bharat / entertainment

മാനനഷ്‌ട കേസ്; നടൻ മൻസൂർ അലി ഖാനെതിരെ ചുമത്തിയ പിഴ റദ്ദാക്കി മദ്രാസ് ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 29, 2024, 3:42 PM IST

Madras High Court Mansoor Ali Khans Case മദ്രാസ് ഹൈക്കോടതി മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ട കേസ്
Madras High Court Upholds Dismissal of Mansoor Ali Khan's Case, Cancels Fine

നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം പുരോ​ഗമിക്കവേ നടൻ പൊലീസിന് മുന്നിൽ ഖേദപ്രകടനം നടത്തിയിരുന്നു.

ചെന്നൈ: നടൻ മൻസൂർ അലി ഖാനെതിരെ ചുമത്തിയ ഒരു ലക്ഷം രൂപ പിഴ റദ്ദാക്കി മദ്രാസ് ഹൈക്കോടതി. നടി തൃഷ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുക്കാനും, ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് നടൻ മൻസൂർ അലി ഖാന്‍ നല്‍കിയ കേസ് കോടതി നേരത്തെ തള്ളിയിരുന്നു.

കൂടാതെ ഇയാൾക്കെതിരെ കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ചുമത്തിയ ഒരു ലക്ഷം രൂപ പിഴ റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത് (Madras High Court Upholds Dismissal of Mansoor Ali Khan's Case, Cancels Fine)

നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിലാണ് മൻസൂർ അലി ഖാൻ ഹർജി നൽകിയത്. കോടതിയുടെ സമയം പാഴാക്കാനും, പ്രശസ്തിക്കും വേണ്ടിയാണ് കേസ് നല്‍കിയതെന്ന് വിമര്‍ശിച്ച കോടതി ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ട് മൻസൂർ അലിഖാന്‍റെ ഹർജി തള്ളുകയായിരുന്നു.

എന്നാല്‍ പിഴ ചുമത്തിയ ഉത്തരവ് റദ്ദാക്കണമെന്നും മറ്റ് രണ്ട് പേർക്കെതിരെ കേസെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മൻസൂർ അലി ഖാന്‍റെ ഭാഗം വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച കോടതി മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ ഉത്തരവ് റദ്ദാക്കി.

ലോകേഷ് കനകരാജ്-വിജയ്-തൃഷ കൂട്ടുകെട്ടിലിറങ്ങിയ ലിയോയില്‍ മന്‍സൂര്‍ അലി ഖാന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമര്‍ശം (Mansoor Ali Khans Case).

നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ രംഗത്ത് എത്തിയിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്‍റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നുമായിരുന്നു തൃഷ പറഞ്ഞത്. ഇനി അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കില്ലെന്നും തൃഷ നിലപാടെടുത്തിരുന്നു

പിന്നാലെ സിനിമ രംഗത്തെ പ്രമുഖര്‍ തൃഷയെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്‌തു. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ​ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയവരിൽ ഉൾപ്പെടുന്നു.

നടന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തില്‍ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമതിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകുകയായിരുന്നു.

കൂടാതെ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം പുരോ​ഗമിക്കവേ നടൻ പൊലീസിന് മുന്നിൽ ഖേദപ്രകടനം നടത്തിയിരുന്നു.

ഒരു നടിയെന്നനിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവർത്തകരോട് മൻസൂർ അലിഖാൻ പ്രതികരിച്ചു. എന്നാൽ ഇതിന് തൊട്ടുപിന്നാലെതന്നെ തൃഷയ്ക്കെതിരെ മാനനഷ്‌ട കേസ് കൊടുക്കും എന്നുപറഞ്ഞ് ഇദ്ദേഹം വീണ്ടും രം​ഗത്തെത്തി. തുടര്‍ന്ന് നല്‍കിയ മാനനഷ്‌ട കേസില്‍ മൻസൂർ അലി ഖാനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും, പിഴയടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.