ഒടുവിൽ തീരുമാനമായി ; 'ഡോൺ 3'യിൽ നായികയായി കിയാര അദ്വാനി

author img

By ETV Bharat Kerala Team

Published : Feb 20, 2024, 2:35 PM IST

Updated : Feb 20, 2024, 5:25 PM IST

Farhan Akhtar Don 3  Kiara Advani Opposite Ranveer Singh  Ranveer Singh as Don  ഡോൺ 3യിൽ നായികയായി കിയാര  രൺവീർ സിംഗ് ഫർഹാൻ അക്‌തർ

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ഡോൺ 3'യിൽ രൺവീർ സിങ്ങാണ് ടൈറ്റിൽ വേഷത്തിലെത്തുന്നത്

ഹൈദരാബാദ്: ഫർഹാൻ അക്തർ 'ഡോൺ' സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായം പ്രഖ്യാപിച്ചതുമുതൽ ആരാകും പ്രധാന വേഷങ്ങളിൽ എത്തുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. സിനിമാപ്രഖ്യാപനത്തിന് പിന്നാലെ രൺവീർ സിങ്ങാകും പുതിയ ഡോൺ എന്നും അണിയറക്കാർ അറിയിച്ചു. പിന്നീട് ആരാകും നായികയെന്ന് അറിയാനുള്ള കാത്തിരിപ്പിലായി ആരാധകർ.

ഇപ്പോഴിതാ അവരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. 'ഡോൺ 3'യിൽ കിയാര അദ്വാനി നായികയായി എത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെ ഫർഹാൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആക്ഷന്‍ വേഷത്തിലായിരിക്കും കിയാര എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഫർഹാൻ അക്തറിൻ്റെ പ്രൊഡക്ഷൻ ബാനറായ എക്‌സൽ എൻ്റർടെയ്ൻ‌മെൻ്റാണ് ഡോൺ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം നിർമിക്കുന്നത്. എക്‌സൽ എൻ്റർടെയ്ൻ‌മെൻ്റും കിയാരയെ സ്വാഗതം ചെയ്‌തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കിട്ടിട്ടുണ്ട്. 'ഡോൺ പ്രപഞ്ചത്തിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പും വീഡിയോയ്‌ക്ക് താഴെ നൽകിയിട്ടുണ്ട്.

ഇതാദ്യമായാണ് കിയാര ഫർഹാനും രൺവീറിനുമൊപ്പം പ്രവർത്തിക്കുന്നത്. റൊമാൻ്റിക് - കോമഡി സിനിമകളിൽ തിളങ്ങുന്ന കിയാരയുടെ ആക്ഷൻ പ്രകടനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കിയാര നായികയായി എത്തുന്ന മറ്റൊരു ചിത്രമായ 'വാർ 2'ലും ആക്ഷൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ വർഷമാണ് ഫർഹാൻ അക്‌തർ 'ഡോൺ 3' പ്രഖ്യാപിച്ചത്. വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം 'ഡോൺ' സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ആവേശകരമായ കഥകൾക്കും ആക്ഷൻ രംഗങ്ങൾക്കും പേരുകേട്ടതാണ് 'ഡോൺ' സിനിമകൾ.

അതേസമയം ഫർഹാൻ അക്തറിന്‍റെ സംവിധാനത്തില്‍ ഈ സീരീസിലെ ആദ്യ ചിത്രം 'ഡോൺ' പുറത്തിറങ്ങിയത് 2006ൽ ആണ്. 1978 ൽ അമിതാഭ് ബച്ചൻ നായകനായെത്തിയ 'ഡോൺ' എന്ന സിനിമയെ ആസ്‌പദമാക്കി ഉള്ളതായിരുന്നു ഇത്. ജാവേദ് അക്തറും സലിം ഖാനും ഒരുക്കിയ അമിതാഭ് ബച്ചൻ ചിത്രത്തിന്‍റെ അവകാശം അക്തറിന്‍റെയും റിതേഷ് സിദ്ധ്വാനിയുടെയും ബാനറായ എക്‌സൽ എന്‍റർടെയ്‌ൻമെന്‍റ് വാങ്ങിയതിന് ശേഷമാണ് പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമിട്ടത്.

ALSO READ: Don 3| ഫർഹാൻ അക്തറിന്‍റെ പുതിയ 'ഡോൺ' രൺവീർ തന്നെ; പ്രഖ്യാപന വീഡിയോ പുറത്ത്

കിങ് ഖാൻ ഷാരൂഖ് ഖാനായിരുന്നു ഫർഹാന്‍റെ 'ഡോണി'ൽ ടൈറ്റിൽ വേഷത്തിലെത്തിയത്. പ്രിയങ്ക ചോപ്ര, ബോമൻ ഇറാനി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇതിൻ്റെ തുടർച്ചയായി 2011 ൽ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഈ സിനിമയും ബോക്‌സ് ഓഫിസിൽ ഹിറ്റായിരുന്നു. ഹൃത്വിക് റോഷനും 'ഡോൺ 3'യിൽ നിർണായക വേഷം ചെയ്‌തിരുന്നു. അതേസമയം 'ഡോണി'ൻ്റെ പുതിയ അധ്യായം 2025-ൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Last Updated :Feb 20, 2024, 5:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.