ETV Bharat / entertainment

ഉണ്ണി മുകുന്ദന്‍റെ 'ജയ് ഗണേഷ്'; ത്രില്ലടിപ്പിച്ച് ട്രെയിലർ - Jai Ganesh Trailer out

author img

By ETV Bharat Kerala Team

Published : Mar 30, 2024, 1:09 PM IST

UNNI MUKUNDANS JAI GANESH  SUPER HERO MOVIE  UNNI MUKUNDAN RANJITH SANKAR MOVIE  JAI GANESH RELEASE
Jai Ganesh Trailer

'ജയ് ഗണേഷ്' ഏപ്രിൽ 11 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ

ണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും 'ജയ് ഗണേഷ്' എന്ന സൂചനയുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സസ്‌പെൻസ് ചോരാതെ ഒപ്പം സർപ്രൈസുകളും ട്വിസ്റ്റുകളും മിസ്റ്റീരിയസ് എലമെൻസുകളും ഉൾപ്പെടുത്തിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് എത്തും.

സൂപ്പർ ഹീറോയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് 'ജയ് ഗണേഷ്' സിനിമയുടെ നിർമാണം.

  • " class="align-text-top noRightClick twitterSection" data="">

മലയാളികളുടെ പ്രിയ താരം ജോമോളും 'ജയ് ഗണേഷി'ൽ പ്രധാന വേഷത്തിലുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന 'ജയ് ഗണേഷി'ന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സംഗീത് പ്രതാപാണ്. ശങ്കർ ശർമ്മയാണ് ഈ സിനിമയ്‌ക്ക് സംഗീതം പകരുന്നത്.

'ജയ് ഗണേഷ്' സിനിമയുടെ വേൾഡ് വൈഡ് ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന്. ജിസിസി റിലീസ് ഹോം റൈറ്റ്‌സ് സ്‌ക്രീൻ എന്‍റർടെയിൻമെൻസാണ് കരസ്ഥമാക്കിയത്. യുകെ-യൂറോപ് റിലീസ് ആർഎഫ്‌ടി ഫിലിംസും യുഎസ്എ - കാനഡ റിലീസ് അച്ചായൻസ് ഫിലിം ഹൗസും ആസ്‌ട്രേലിയ -ന്യൂസിലാൻഡ് റിലീസ് സൈബർസിസ്റ്റംസും നിർവഹിക്കുന്നു. സിംഗപ്പൂർ കോളിസിയമും ജോയ് മൂവീസുമാണ് യഥാക്രമം സിംഗപ്പൂർ, ആഫ്രിക്ക റിലീസ് സ്വന്തമാക്കിയത്.

പ്രൊഡക്ഷൻ ഡിസൈനർ : സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്തിരൂർ, സൗണ്ട് ഡിസൈൻ : തപാസ് നായക്, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : വിപിൻ ദാസ്, അസോസിയേറ്റ് ഡയറക്‌ടർ : അനൂപ് മോഹൻ എസ്, ഡിഐ : ലിജു പ്രഭാകർ, വിഎഫ്‌എക്‌സ് : ഡിടിഎം, സബ്ടൈറ്റിൽസ് : ഫിൽ ഇൻ ദി ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്‍റ് : വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ് : നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്‍റണി സ്റ്റീഫൻ, പിആർഒ : എ എസ് ദിനേശ് എന്നിവരാണ് 'ജയ് ഗണേഷ്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'ആരംഭമായി...'; ശ്രദ്ധനേടി 'ജയ് ഗണേഷി'ലെ പുതിയ ഗാനം - Jai Ganesh New Song

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.