ഇനി മാതൃഭാഷയിൽ പഠിക്കാം ; പാഠപുസ്‌തകങ്ങൾ വിവർത്തനം ചെയ്യാൻ കേന്ദ്ര നിർദേശം

author img

By ETV Bharat Kerala Team

Published : Feb 20, 2024, 2:44 PM IST

regional language textbook  central government education dept  മാതൃഭാഷ പാഠപുസ്‌തകം  കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്  എൻസിഇആർടി

എൻസിഇആർടി, യുജിസി, എഐസിടിഇ, ഇഗ്‌നോ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂണിവേഴ്‌സൽ എജ്യുക്കേഷൻ, ഐഐടി കോഴ്‌സുകള്‍, എൻഐടി പ്രോഗ്രാമുകള്‍, തുടങ്ങി എല്ലാ കോഴ്‌സുകളുടെയും പാഠപുസ്‌തകങ്ങൾ വിവർത്തനം ചെയ്യും.

ഹൈദരാബാദ് : രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാൻ അനുമതി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ക്ലാസുകൾക്കും എല്ലാ പ്രാദേശിക ഭാഷകളിലും പാഠപുസ്‌തകങ്ങൾ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. എൻസിഇആർടി, യുജിസി, എഐസിടിഇ, ഇഗ്‌നോ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂണിവേഴ്‌സൽ എജ്യുക്കേഷൻ (എൻഐഒഎസ്), കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എൻഐടി, സെൻട്രൽ യൂണിവേഴ്‌സിറ്റികൾ എന്നിവയ്‌ക്ക് ഇത്തരത്തിൽ വിവർത്തനം നടത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റെഗുലേറ്ററി ബോഡികൾക്ക് നിർദ്ദേശം നൽകി (regional languages textbooks).

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭാഷകളിലുള്ള എല്ലാ കോഴ്‌സുകളുടെയും പുസ്‌തകങ്ങൾ ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ദേശീയ പുതിയ വിദ്യാഭ്യാസ നയം 2020 (National New Education Policy 2020) വിദ്യാർഥികൾക്ക് മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകാൻ പ്രോത്സാഹിപ്പിക്കണമെന്ന് ശുപാർശ ചെയ്‌തിരുന്നു. ഈ ഉത്തരവിലാണ് എഐസിടിഇ ബിടെക് കോഴ്‌സുകൾ രാജ്യവ്യാപകമായി പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാൻ അനുവദിക്കുന്നത്. മധ്യപ്രദേശിൽ എംബിബിഎസ് കോഴ്‌സ് ഇതിനോടകം ഹിന്ദി മീഡിയത്തിൽ ആരംഭിച്ചു.

ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ/All India Council of Technical Education) ഏത് ഭാഷയിൽ നിന്നും ഏത് ഭാഷയിലേക്കും എളുപ്പത്തിൽ വിവർത്തനം ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ട്രാൻസ്ലേറ്റർ ആപ്ലിക്കേഷൻ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അതിൻ്റെ സഹായത്തോടെ, എഞ്ചിനീയറിംഗ്, മെഡിസിൻ, നിയമം, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയുടെ പാഠപുസ്‌തകങ്ങൾ വിവർത്തനം ചെയ്‌തു. അങ്ങനെ പരിഭാഷപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളുടെ പുസ്‌തകങ്ങൾ ഇ-കുംഭ് പോർട്ടലിൽ ലഭ്യമാണ്. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പഠന സാമഗ്രികൾ ദീക്ഷ ആപ്പിൽ ലഭ്യമാണ്. മൊത്തത്തിൽ, എല്ലാ ക്ലാസുകളിലെയും പുസ്‌തകങ്ങൾ 2026-ഓടെ എല്ലാ ഭാഷകളിലും ലഭ്യമാക്കും.

പരിഭാഷ ആപ്പിൻ്റെ സഹായത്തോടെ പാഠപുസ്‌തകങ്ങൾ വിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് സർവകലാശാലകളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് എഐസിടിഇ ചീഫ് കോർഡിനേറ്റർ ബുദ്ധ ചന്ദ്രശേഖർ അറിയിച്ചു (Buddha Chandrasekhar). അടുത്തിടെ ഞങ്ങൾ ഒസ്‌മാനിയ സർവകലാശാലയിൽ ഒരു സെമിനാർ നടത്തിയിരുന്നു. അടുത്ത മാസം ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ നേതൃത്വത്തിൽ ആന്ധ്രാ പ്രദേശിൽ സെമിനാർ നടത്തും.

ഇംഗ്ലീഷ് ഭാഷയെ ഭയന്ന് ഒരു വിദ്യാർഥിയും ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കാതിരിക്കാനാണ് കേന്ദ്രം ഈ നടപടികൾ സ്വീകരിക്കുന്നത്. വിവർത്തനം ചെയ്യാൻ ഒട്ടേറെ വിദഗ്‌ധരും എഴുത്തുകാരും മുന്നോട്ട് വരുന്നുണ്ട്. അടുത്തിടെ യുജിസിയും എഴുത്തുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ഹൈക്കോടതിയുടെ (Kerala High Court) ഇംഗ്ലീഷ് വിധിന്യായങ്ങൾ ഈ ആപ്പിൻ്റെ സഹായത്തോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.