ETV Bharat / education-and-career

ലോക മാതൃഭാഷാ ദിനത്തിൽ മലയാള ഭാഷക്ക്‌ സമ്മാനമായി പുതുമയാർന്ന മൊബൈൽ ആപ്‌

author img

By ETV Bharat Kerala Team

Published : Feb 20, 2024, 3:26 PM IST

മലയാളത്തിനായി സ്വന്തം മൊബൈൽ നിഘണ്ടു ആപ്‌. മൂന്ന്‌ ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന മലയാള നിഘണ്ടുവിന്‍റെ മൊബൈൽ ആപ്‌ ബുധനാഴ്‌ച (21-02-2024) മുതൽ പ്ലേസ്‌റ്റോറിൽ ലഭ്യമാകും. പുതിയ നിഘണ്ടു ആപ് തിരുവനന്തപുരത്ത്‌ മന്ത്രി സജി ചെറിയാൻ ഭാഷാസ്‌നേഹികൾക്ക്‌ കൈമാറും.

nikhandu app  New Mobile App  Malayalam language dictionary  മൊബൈൽ നിഘണ്ടു ആപ്‌  കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്
ലോക മാതൃഭാഷാ ദിനത്തിൽ മലയാള ഭാഷക്ക്‌ സമ്മാനമായി പുതുമയാർന്ന മൊബൈൽ ആപ്‌

കോഴിക്കോട് : ഏതെങ്കിലും ഒരു വാക്ക് ഹിറ്റായാൽ, അഥവാ അത് വൈറലായാൽ ആ വാക്കിന്‍റെ അർത്ഥം ഇന്‍റർനെറ്റിൽ തിരയുന്നത് പലരുടേയും ഒരു ശീലമാണ്. എന്നാൽ പലപ്പോഴും അതിന്‍റെ യഥാർത്ഥ അർത്ഥം നമുക്ക് ലഭിക്കണമെന്നില്ല. നിഘണ്ടുവിൽ ആണെങ്കിൽ അത് കണ്ടെത്താം, പക്ഷേ നമ്മളില്‍ അധികമാരുടേയും കൈയില്‍ നിഘണ്ടു ഉണ്ടാവില്ല.

എന്നാൽ നാളെ മുതൽ ഇതൊന്നും തിരഞ്ഞ്‌ നമുക്ക് അലയേണ്ടി വരില്ല. മലയാളത്തിനായി സ്വന്തം മൊബൈൽ നിഘണ്ടു ആപ്‌ തയ്യാറായി കഴിഞ്ഞു (New Mobile App As A Gift To Malayalam language On World Language Day). മൂന്ന്‌ ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന മലയാള നിഘണ്ടുവിന്‍റെ മൊബൈൽ ആപ്‌ ബുധനാഴ്‌ച (21-02-2024) മുതൽ പ്ലേസ്‌റ്റോറിൽ ലഭ്യമാകും.

https://malayalanighandu.kerala.gov.in/എന്നതാണ്‌ ഈ ആപിന്‍റെ ഓൺലൈൻ വിലാസം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌ ലോക മാതൃഭാഷാ ദിനത്തിൽ മലയാള ഭാഷക്ക്‌ സമ്മാനമായി പുതുമയാർന്ന മൊബൈൽ ആപ്‌ തയ്യാറാക്കിയത്‌. ഇക്‌ഫോസുമായി ( International Centre For Free and Open Source Software) ചേർന്നാണ് മലയാള നിഘണ്ടുവിന്‍റെ ഓൺലൈൻ നിഘണ്ടു തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ മൊബൈൽ ആപ്പിൽ മൂന്നുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി. കോളജ് അധ്യാപകരും ഗവേഷകരും അടങ്ങിയ സംഘം ശിൽപ്പശാലകളിലൂടെയാണ് ഉള്ളടക്കം തയ്യാറാക്കിയത്.

ശബ്‌ദതാരാവലി, കേരള സർവകലാശാല മലയാളം ലെക്‌സിക്കൻ, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കേരള ഭാഷാ നിഘണ്ടു എന്നിവ ഇതിനായി ഉപയോഗിച്ചു. തുഞ്ചത്തെഴുത്തച്‌ഛൻ മലയാള സർവകലാശാല നേരത്തെ മലയാളം ഓൺലൈൻ നിഘണ്ടു നിർമാണം ആരംഭിച്ചിരുന്നു.

പാതിവഴിയിലായ ആ പദ്ധതിയുടെ ഡാറ്റ മലയാള സർവകലാശാലയിൽ നിന്ന് കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. അതുൾപ്പെടുത്തിയും നവീകരിച്ചുമാണ് പുതിയ നിഘണ്ടു ഒരുക്കിയത്. ആർക്കും പുതിയ വാക്കുകൾ നിർദേശിക്കാനാവും വിധമാണ്‌ ആപ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പ്രാദേശിക മൊഴികൾ, മറ്റു സവിശേഷതകൾ ഇവ ഏകോപിപ്പിച്ച് മൊബൈൽ ആപ്‌ ദൈനംദിനമെന്നോണം പരിഷ്‌കരിക്കാനാകും. വാക്കുകൾ ആർക്കും നിർദേശിക്കാം. എന്നാൽ വിദഗ്‌ധസമിതി പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ. പുതിയ നിഘണ്ടു ആപ് ഫെബ്രുവരി 21ന് തിരുവനന്തപുരത്ത്‌ മന്ത്രി സജി ചെറിയാൻ ഭാഷാസ്‌നേഹികൾക്ക്‌ കൈമാറും. അങ്ങനെ മലയാളത്തിന്‍റെ പ്രചാരം ഒന്നുകൂടി കൂടി വർധിക്കും. അതായത് അർത്ഥവും അക്ഷരവും അറിയാത്തത് കൊണ്ട് മലയാള വാക്കിന് പകരം ഇംഗ്ലീഷ് ഉപയോഗിക്കുന്ന രീതിക്ക് മാറ്റം വരും എന്നർത്ഥം.

ALSO READ : നാരായണനും രാജാറാണിയും പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും... ഒരു ഭാഷ കൂടി മരിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.