ETV Bharat / education-and-career

'മനഃപാഠമാക്കേണ്ട'; പുസ്‌തകം നോക്കി പരീക്ഷയെഴുതാം, ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാനൊരുങ്ങി സിബിഎസ്‌ഇ

author img

By ETV Bharat Kerala Team

Published : Feb 23, 2024, 2:31 PM IST

Updated : Feb 26, 2024, 4:47 PM IST

പാഠപുസ്‌തകങ്ങള്‍ കാണാപ്പാഠം പഠിച്ചുള്ള പരീക്ഷകള്‍ പഴങ്കഥയാകുന്നു. ഓപ്പണ്‍ ബുക്ക് പരീക്ഷയൊരുക്കാന്‍ സിബിഎസ്‌ഇ. പരീക്ഷണം സിബിഎസ്‌ഇ 9 മുതല്‍ 12 ക്ലാസുകളില്‍.

CBSE Open Book Exam  Open Book Exam Trials  സിബിഎസ്‌ഇ  ഓപ്പണ്‍ ബുക്ക് പരീക്ഷ  ഡല്‍ഹി സര്‍വകലാശാല പരീക്ഷ
CBSE To Conduct Open Book Exam Trials

ന്യൂഡല്‍ഹി: അടുത്ത അധ്യായന വര്‍ഷം മുതല്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി സിബിഎസ്‌ഇ (Central Board of Secondary Education (CBSE). 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഓപ്പണ്‍ ബുക്ക് എക്‌സാം നടത്തുക. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷകള്‍ നടക്കുക. തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ആദ്യഘട്ട പരീക്ഷകള്‍ നടത്തും.

തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. 10,12 ബോര്‍ഡ് പരീക്ഷകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു (CBSE Open Book Exam). 9,10 ക്ലാസുകളിലെ ഇംഗ്ലീഷ്‌, ഗണിതം, സയന്‍സ് എന്നീ വിഷയങ്ങളിലും 11-ാം ക്ലാസില്‍ ഇംഗ്ലീഷ്‌, ഗണിതം, ബയോളജി എന്നീ വിഷയങ്ങളുടെ പരീക്ഷകളുമാണ് ഇത്തരത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷ എഴുതി പൂര്‍ത്തീകരിക്കാന്‍ എത്ര സമയം വേണമെന്നതും അധികൃതര്‍ പരിശോധിക്കും (CBSE To Conduct Open Book Exam). ഇത്തരത്തില്‍ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങള്‍ ജൂണില്‍ തയ്യാറാക്കും. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ ശുപാർശകൾക്ക് അനുസൃതമായാണ് പദ്ധതി.

ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ സാധ്യതകള്‍ പരിഗണിക്കണമെന്ന് പുതിയ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ നിര്‍ദേശമുണ്ട്. പരീക്ഷ പൂര്‍ത്തിയാക്കാനുള്ള സമയം, മൂല്യനിര്‍ണയത്തിന്‍റെ സാധ്യത, സ്‌കൂളുകളുടെ വിലയിരുത്തല്‍ എന്നിവയെ കുറിച്ചെല്ലാം അറിയുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്നത് (Open Book Exam Trials).

ഓപ്പണ്‍ ബുക്ക് എക്‌സാം പരീക്ഷണം നേരത്തെയും: 2014-15, 2016-17 അധ്യയന വര്‍ഷത്തില്‍ 9,11 ക്ലാസുകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ സിബിഎസ്‌ഇ പരീക്ഷിച്ചിരുന്നു. എന്നാല്‍ പരീക്ഷയെ തുടര്‍ന്നുണ്ടായ നെഗറ്റീവ് ഫീഡ്ബാക്ക് കാരണം പിന്നീട് ഇത്തരം പരീക്ഷ ഒഴിവാക്കുകയായിരുന്നു. വീണ്ടും ഓപ്പണ്‍ ബുക്ക് എക്‌സാമിനെ കുറിച്ച് കരിക്കുലം കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടത്തുകയും പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷകള്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു (Delhi University).

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും നിര്‍ദേശം തേടും: പരീക്ഷ നടത്തിപ്പിനെ കുറിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടും. നിരന്തരമായി ഓപ്പണ്‍ ബുക്ക് എക്‌സാം നടത്തുന്നത് കൊണ്ടാണ് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നത്. ഇത്തരം പരീക്ഷകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡൽഹി സർവകലാശാലയുടെ അനുഭവങ്ങളില്‍ നിന്നും പഠിക്കേണ്ടത് അനിവാര്യമാണെന്ന് സിബിഎസ്‌ഇ ചെയര്‍മാന്‍ പറഞ്ഞു (Delhi University Open Book Exam).

Last Updated : Feb 26, 2024, 4:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.