തെലങ്കാനയ്‌ക്ക് അഭിമാന നിമിഷം ; 2024ലെ ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30 ലിസ്‌റ്റിൽ 3 പേര്‍

author img

By ETV Bharat Kerala Team

Published : Feb 16, 2024, 9:43 PM IST

forbes india 30 under 30 list 2024  Telugu youths figured Forbes India  ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30  തെലങ്കാന സ്വദേശികൾ  സ്‌റ്റാർട്ടപ്പ് കമ്പനി

ശാങ്ക് ഗുജ്ജുല, അനുപം പെഡാർല, രാമകൃഷ്‌ണ മെൻഡു എന്നിവരാണ് 2024 ലെ ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇടം നേടിയവർ

ഹൈദരാബാദ് : 2024 ലെ ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇടംനേടി തെലങ്കാന സ്വദേശികളായ മൂന്ന് യുവാക്കൾ. 2024ൽ 30 വയസ്സിന് താഴെയുള്ള പ്രതിഭാധനരായ യുവതീയുവാക്കളുടെ പട്ടിക ഫോർബ്‌സ് ഇന്ത്യ അടുത്തിടെയാണ് പുറത്തിറക്കിയത്. തെലങ്കാന സ്വദേശികളായ ശശാങ്ക് ഗുജ്ജുല (27), ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പ് നെക്‌സ്‌റ്റ്‌ വേവിന്‍റെ സ്ഥാപകരായ അനുപം പെഡാർല (29), എൻഡ്യൂർ എയർ സിസ്‌റ്റംസിന്‍റെ സിഇഒ രാമകൃഷ്‌ണ മെൻഡു (26) എന്നിവരാണ് പട്ടികയിൽ ഇടം നേടിയവർ (Forbes India 30 Under 30 List 2024).

സൂര്യപേട്ട് ജില്ലയിലെ ഹുസുർനഗറിൽ നിന്നുള്ള ശശാങ്ക് ഐഐടി ബോംബെയിൽ നിന്നും കമ്പ്യൂട്ടർ സയൻസാണ് പഠിച്ചത്. അനുപം ഐഐടി ഖരഗ്‌പൂരിൽ ബിടെക് പൂർത്തിയാക്കി. ഇവരെക്കൂടാതെ, ഗോദാവരിക്കാനിയിൽ നിന്നുള്ള രാഹുൽ അതുലൂരിയും (32) ചേർന്ന് നെക്‌സ്‌റ്റ്‌ വേവ് എന്ന കമ്പനി സ്ഥാപിച്ചു.

ഈ സ്‌റ്റാർട്ടപ്പിലൂടെ സാങ്കേതിക സഹായം നൽകുന്നതിന് പുറമെ ഐടി മേഖലയിൽ ആവശ്യമായ വൈദഗ്ധ്യമോ ജോലിയോ ലഭിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് പ്ലേസ്‌മെന്‍റ്‌ പിന്തുണയും നൽകുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ അതിവേഗം വളരുന്ന സ്ഥാപനങ്ങളിലൊന്നായി ഈ കമ്പനി മാറിയെന്ന് ഫോർബ്‌സ്‌ ചൂണ്ടിക്കാട്ടുന്നു.

ഈ കമ്പനിയുടെ സഹായത്തോടെ രാജ്യത്തുടനീളമുള്ള 28 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇതിനോടകം തന്നെ നൈപുണ്യം ആര്‍ജിക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഇത് തങ്ങൾ വ്യക്തിഗതമായി നേടിയെടുത്ത അംഗീകാരമല്ലെന്നും യുവാക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നത് കമ്പനിക്ക് അഭിമാനമാണെന്നും ഫോര്‍ബ്‌സ് പട്ടികയിൽ ഇടം നേടിയ ശശാങ്കും അനുപമും പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളിലും ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ അനുയോജ്യമായ ഡ്രോണുകൾ വികസിപ്പിക്കുന്ന നോയിഡ ആസ്ഥാനമായുള്ള എൻഡ്യൂർ എയർ സിസ്‌റ്റംസിന്‍റെ സഹസ്ഥാപകനും സിഇഒയുമായ രാമകൃഷ്‌ണ മെൻഡു (26), കമ്പനിയുടെ സിടിഒ(CTO) ചിരാഗ് ജെയിൻ (29) എന്നിവരും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

നിരീക്ഷണം, ലോജിസ്‌റ്റിക്‌സ്, ദുരന്ത നിവാരണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, കൃഷി, വീഡിയോ നിരീക്ഷണം എന്നിവയ്ക്കാണ് ഈ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇരുവരും കാൺപൂർ ഐഐടിയിൽ നിന്നും എൻജിനീയറിങ്ങും എംടെക്കും പഠിച്ചവരാണ്. രാമകൃഷ്‌ണ ഗുണ്ടൂർ സ്വദേശിയാണ്.

38 യുവാക്കളാണ് ഇത്തവണത്തെ ഫോർബ്‌സ്‌ ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇടം നേടിയത്. കൃഷി, കല, ബി2ബി, ക്ലീൻ എനർജി, ഉപഭോക്തൃ സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ്-റീട്ടെയിൽ, വിദ്യാഭ്യാസം, സംഗീതം, ഭക്ഷണം-ഹോസ്‌പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, കമ്മ്യൂണിറ്റി സേവനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഈ നേട്ടം കൈവരിച്ചവർ.

പട്ടികയിൽ ലൂപ്‌വോം സഹസ്ഥാപകരായ അങ്കിത് അലോകും അഭി ഗാരി, എംസ്‌റ്റോക്കിന്‍റെ സ്ഥാപകൻ ശ്രേയൻസ് ചോപ്ര, റാപ്‌ചറിന്‍റെ സഹസ്ഥാപകർ നവജീത് കർക്കേര, ജഗത് ബിദ്ദപ്പ, സെപ്‌റ്റോ സഹസ്ഥാപകരായ ആദിത് പാലിച്ച, കൈവല്യ വോഹ്‌റ, വരുൺ സംഘി, കാർട്രേഡ് വെഞ്ചേഴ്‌സ് മേധാവി ഉദ്ധവ്, ലിങ്കിറ്റ് സിഇഒ സീതാലക്ഷ്‌മി നാരായൺ, പ്രേംജി ഇൻവെസ്‌റ്റ്‌ വൈസ് പ്രസിഡന്‍റ്‌ രാജോർപ്പ് പ്രതിനിധി വിഷ്‌ണു ആചാര്യ തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയവർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.